Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : English Premier League

സീ​സ​ണി​ലെ മോ​ശം പ്ര​ക​ട​നം; പ​രി​ശീ​ല​ക​ൻ ആ​ർ​നെ സ്ലോ​ട്ടി​നെ പു​റ​ത്താ​ക്കി ലി​വ​ർ​പൂ​ൾ

ലി​വ​ർ​പൂ​ൾ: സീ​സ​ണി​ലെ നി​രാ​ശാ​ജ​ന​ക​മാ​യ പ്ര​ക​ട​ന​ത്തി​ന് പി​ന്നാ​ലെ ലി​വ​ർ​പൂ​ൾ എഫ്‌സി മു​ഖ്യ പ​രി​ശീ​ല​ക​ൻ ആ​ർ​നെ സ്ലോ​ട്ടി​നെ ക്ല​ബ് പു​റ​ത്താ​ക്കി. 2025-26 സീ​സ​ൺ ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ അ​ഞ്ചാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെ​ട്ട​തും ചാ​മ്പ്യ​ൻ​സ് ലീ​ഗ് യോ​ഗ്യ​ത ക​ഷ്ട​പ്പെ​ട്ട് നേ​ടി​യ​തും ക്ല​ബ് മാ​നേ​ജ്മെ​ൻ​റി​നെ ക​ടു​ത്ത തീ​രു​മാ​ന​ത്തി​ലേ​ക്ക് ന​യി​ക്കു​ക​യാ​യി​രു​ന്നു.

ആ​ർ​നെ സ്ലോ​ട്ട് ഉ​ട​ന​ടി സ്ഥാ​ന​മൊ​ഴി​യു​മെ​ന്നും പു​തി​യ പ​രി​ശീ​ല​ക​നെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യും ക്ല​ബ് ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചു. ലി​വ​ർ​പൂ​ളി​ന്‍റെ ഇ​രു​പ​താം ലീ​ഗ് കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ കോ​ച്ചെ​ന്ന ഖ്യാ​തി​യു​മാ​യാ​ണ് സ്ലോ​ട്ട് ആ​ൻ​ഫീ​ൽ​ഡ് വി​ടു​ന്ന​ത്.

എ​ന്നാ​ൽ, ടീ​മി​നെ മു​ന്നോ​ട്ട് ന​യി​ക്കാ​ൻ മാ​റ്റം അ​നി​വാ​ര്യ​മാ​ണെ​ന്ന് ലി​വ​ർ​പൂ​ൾ ഉ​ട​മ​ക​ൾ സം​യു​ക്ത പ്ര​സ്‌​താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി."​ഇ​തൊ​രു ക​ഠി​ന​മാ​യ തീ​രു​മാ​ന​മാ​ണ്. എ​ന്നാ​ൽ ക്ല​ബി​ൻ്റെ വ​ള​ർ​ച്ച​യ്ക്ക് ഈ ​മാ​റ്റം അ​നി​വാ​ര്യ​മാ​ണ്. ആ​ർ​നെ സ്ലോ​ട്ടി​ന്‍റെ സേ​വ​ന​ങ്ങ​ളെ ഞ​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്നു. ലി​വ​ർ​പൂ​ളി​ൻ്റെ ഇ​രു​പ​താം ലീ​ഗ് കി​രീ​ടം നേ​ടി​ക്കൊ​ടു​ത്ത പ​രി​ശീ​ല​ക​ൻ എ​ന്ന നി​ല​യി​ൽ അ​ദ്ദേ​ഹം ക്ല​ബ് ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രി​ക്കും," ഉ​ട​മ​ക​ൾ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ സീ​സ​ണി​ലെ പ്ര​ക​ട​ന​ത്തി​ന് ശേ​ഷം ടീ​മി​നെ വീ​ണ്ടും വി​ജ​യ​വ​ഴി​യി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​രാ​നാ​ണ് ഈ ​മാ​റ്റം. സ്ലോ​ട്ടി​ന്‍റെ പ​രി​ശീ​ല​ന മി​ക​വി​നെ​യും നേ​തൃ​പാ​ട​വ​ത്തെ​യും ക്ല​ബ് അ​ഭി​ന​ന്ദി​ക്കു​മ്പോ​ഴും, ടീ​മി​ൻ്റെ നി​ല​വി​ലെ പോ​ക്ക് ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്ന​താ​ണെ​ന്ന് മാ​നേ​ജ്മെ​ന്‍റ് വി​ല​യി​രു​ത്തു​ന്നു.

ഡി​യോ​ഗോ ജോ​ട്ട​യു​ടെ വേ​ർ​പാ​ടി​നെ​ത്തു​ട​ർ​ന്ന് ക്ല​ബ് ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​യ​പ്പോ​ൾ ആ​ർ​നെ സ്ലോ​ട്ട് കാ​ണി​ച്ച മാ​നു​ഷി​ക സ​മീ​പ​നം ക്ല​ബ് എ​ടു​ത്തു​പ​റ​ഞ്ഞു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​വി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എ​ല്ലാ​വി​ധ ആ​ശം​സ​ക​ളും നേ​രു​ന്ന​താ​യും ക്ല​ബ് അ​റി​യി​ച്ചു.

Sports

സ​മ​നി​ല​യി​ൽ കു​രു​ങ്ങി മാ​ഞ്ച​സ്റ്റ​ർ സി​റ്റി; ആ​ഴ്സ​ണ​ൽ ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ജേ​താ​ക്ക​ൾ

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ൽ ലീ​ഗ് ഫു​ട്ബോ​ളി​ൽ ജേ​താ​ക്ക​ളാ​യി ആ​ഴ്സ​ണ​ൽ. ചൊ​വ്വാ​ഴ് ന​ട​ന്ന മാ​ഞ്ച​സ്റ്റ​ർ സി​റ്റി-​ബേ​ൺ​മൗ​ത്ത് മ​ത്സ​രം സ​മ​നി​ല​യാ​യ​തോ​ടെ​യാ​ണ് ആ​ഴ്സ​ണ​ൽ ജേ​താ​ക്ക​ളാ​യ​ത്. 22 വ​ര്‍​ഷ​ത്തി​ന് ശേ​ഷ​മാ​ണ് ആ​ഴ്സ​ണ​ൽ പ്രീ​മി​യ​ർ ലീ​ഗ് കി​രീ​ടം നേ​ടു​ന്ന​ത്.

മാ​ഞ്ച​സ്റ്റ​ർ സി​റ്റി-​ബേ​ൺ​മൗ​ത്ത് മ​ത്സ​ര​ത്തി​ൽ ഇ​രു ടീ​മു​ക​ളും ഓ​രോ ഗോ​ൾ വീ​ത​മാ​ണ് നേ​ടി​യ​ത്. മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് വേ​ണ്ടി എ​ർ​ലിം​ഗ് ഹാ​ല​ണ്ടും ബേ​ൺ​മൗ​ത്തി​ന് വേ​ണ്ടി എ​ലി ജൂ​നി​യ​ർ ക്രൗ​പി​യു​മാ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

മ​ത്സ​രം സ​മ​നി​ല​യാ​യ​തോ​ടെ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് 78 പോ​യി​ന്‍റാ​യി. ഇ​നി ഒ​രു മ​ത്സ​രം മാ​ത്ര​മാ​ണ് സി​റ്റി​ക്ക് ബാ​ക്കി​യു​ള്ള​ത്. ഇ​തി​ൽ വി​ജ​യി​ച്ചാ​ലും സി​റ്റി​ക്ക് 81 പോ​യി​ന്‍റ് മാ​ത്ര​മാ​ണ് സ്വ​ന്ത​മാ​ക്കാ​നാ​കു​ക. ഇ​തോ​ടെ​യാ​ണ് 82 പോ​യി​ന്‍റു​ള്ള ആ​ഴ്സ​ണ​ൽ കീ​രി​ടം ഉ​റ​പ്പി​ച്ച​ത്.

37 ക​ളി​യി​ല്‍ 25 ജ​യ​വും ഏ​ഴു​സ​മ​നി​ല​യും അ​ഞ്ചു​തോ​ല്‍​വി​യു​മാ​ണ് ആ​ഴ്‌​സ​ണ​ലി​ന്‍റെ അ​ക്കൗ​ണ്ടി​ലു​ള്ള​ത്. കെ​യ് ഹാ​വെ​ര്‍​ട്‌​സും ബു​കാ​യോ സാ​ക്ക​യും ഡെ​ക്ലാ​ന്‍ റൈ​സും ലി​യാ​ന്‍​ഡ്രോ ട്രൊ​സ്സാ​ഡും വി​ല്യം സാ​ലി​ബ​യും ഡേ​വി​ഡ് റ​യ​യും ഗ​ബ്രി​യേ​ല്‍ മാ​ര്‍​ട്ടി​നെ​ല്ലി​യും എ​ബ​രെ​ച്ചി എ​സെ​യു​മെ​ല്ലാം ഉ​ള്‍​പ്പെ​ടു​ന്ന മി​ക​ച്ച സം​ഘാ​ണ് ആ​ഴ്‌​സ​ണ​ലി​ന്‍റേ​ത്.

സീ​സ​ണി​ല്‍ ഭൂ​രി​ഭാ​ഗ​വും ഒ​ന്നാം സ്ഥാ​നം നി​ല​നി​ര്‍​ത്തി​പ്പോ​ന്ന​ത് ആ​ഴ്‌​സ​ന​ലാ​ണെ​ങ്കി​ലും ഇ​ട​യ്ക്ക് മാ​ഞ്ചെ​സ്റ്റ​ര്‍ സി​റ്റി വ​ലി​യ വെ​ല്ലു​വി​ളി​യു​യ​ര്‍​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യി​രു​ന്നു ആ​ഴ്‌​സ​ന​ല്‍. അ​തി​ന് തൊ​ട്ടു​മു​മ്പു​ള്ള വ​ര്‍​ഷ​വും ആ​ഴ്‌​സ​ന​ല്‍ ര​ണ്ടാ​മ​താ​യി​രു​ന്നു. നേ​രി​യ പോ​യി​ന്‍റ് വ്യ​ത്യാ​സ​ത്തി​ലാ​ണ് അ​ന്ന് കി​രീ​ടം ന​ഷ്ട​പ്പെ​ട്ടി​രു​ന്ന​ത്.

2003-04 സീ​സ​ണി​ലാ​യി​രു​ന്നു ആ​ഴ്‌​സ​ന​ല്‍ ഒ​ടു​വി​ല്‍ പ്രീ​മി​യ​ര്‍ ലീ​ഗ് കി​രീ​ടം നേ​ടി​യി​രു​ന്ന​ത്. ഇ​ത് നാ​ലാം ത​വ​ണ​യാ​ണ് ആ​ഴ്‌​സ​ന​ല്‍ പ്രീ​മി​യ​ര്‍ ലീ​ഗ് ജേ​താ​ക്ക​ളാ​കു​ന്ന​ത്. ഞാ​യ​റാ​ഴ്ച ക്രി​സ്റ്റ​ല്‍ പാ​ല​സി​നെ​തി​രാ​യ അ​വ​സാ​ന മ​ത്സ​ര​ത്തി​ന് ശേ​ഷം ആ​ഴ്‌​സ​ന​ലി​ന് ട്രോ​ഫി സ​മ്മാ​നി​ക്കും.

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് ആ​വേ​ശ ജ​യം

മാ​ഞ്ച​സ്റ്റ​ർ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് ആ​വേ​ശ ജ​യം. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ നോ​ട്ടിം​ഗ്ഹാം ഫോ​റ​സ്റ്റി​നെ ര​ണ്ടി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് വേ​ണ്ടി ലൂ​ക്ക് ഷോ, ​മാ​തേ​യൂ​സ് കു​ൻ​ഹ, ബ്ര​യാ​ൻ എം​ബു​യേ​മോ എ​ന്നി​വ​രാ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. മൊ​റാ​റ്റോ​യും മോ​ർ​ഗ​ൻ ഗി​ബ്സ്-​വൈ​റ്റും ആ​ണ് നോ​ട്ടിം​ഗ്ഹാ​മി​ന് വേ​ണ്ടി ഗോ​ളു​ക​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് 68 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ മൂ​ന്നാം സ്ഥാ​ന​ത്താ​ണ് മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ്.

Sports

ചാ​മ്പ്യ​ന്‍​സ് ലീ​ഗി​ന് വി​ല്ല

ല​ണ്ട​ന്‍: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് ഫു​ട്‌​ബോ​ളി​ല്‍, നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ലി​വ​ര്‍​പൂ​ള്‍ എ​ഫ്‌​സി​യെ കീ​ഴ​ട​ക്കി ആ​സ്റ്റ​ണ്‍ വി​ല്ല യു​വേ​ഫ ചാ​മ്പ്യ​ന്‍​സ് ലീ​ഗ് യോ​ഗ്യ​ത സ്വ​ന്ത​മാ​ക്കി.

4-2നാ​ണ് ആ​സ്റ്റ​ണ്‍ വി​ല്ല ജ​യ​മാ​ഘോ​ഷി​ച്ച​ത്. ആ​സ്റ്റ​ണ്‍ വി​ല്ല​യ്ക്കാ​യി ഒ​ല്ലി വാ​റ്റ്കി​ന്‍​സ് (57, 73) ഇ​ര​ട്ടഗോ​ള്‍ സ്വ​ന്ത​മാ​ക്കി. വി​ര്‍​ജി​ല്‍ വാ​ന്‍​ഡി​ക്കി​ന്‍റെ (52, 90+2) വ​ക​യാ​യി​രു​ന്നു ലി​വ​ര്‍​പൂ​ളി​ന്‍റെ ഗോ​ളു​ക​ള്‍.

2025-26 സീ​സ​ണ്‍ യൂ​റോ​പ്പ ലീ​ഗ് ഫൈ​ന​ലി​സ്റ്റു​ക​ളാ​ണ് ആ​സ്റ്റ​ണ്‍ വി​ല്ല. 21നാ​ണ് യൂ​റോ​പ്പ ഫൈ​ന​ല്‍. കി​രീ​ട​ത്തോ​ടെ യൂ​റോ​പ്പ​യോ​ട് ബൈ ​പ​റ​യാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് വി​ല്ല​ക്കാ​ർ.

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: ടോ​ട്ട​ൻ​ഹാം-​ലീ​ഡ്സ് യു​ണൈ​റ്റ​ഡ് മ​ത്സ​രം സ​മ​നി​ല​യി​ൽ

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ടോ​ട്ട​ൻ​ഹാം-​ലീ​ഡ്സ് യു​ണൈ​റ്റ​ഡ് മ​ത്സ​രം സ​മ​നി​ല​യി​ൽ. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​ടു ടീ​മു​ക​ളും ഓ​രോ ഗോ​ൾ വീ​തം നേ​ടി.

ടോ​ട്ട​ൻ​ഹാ​മി​ന് വേ​ണ്ടി മാ​ത്ത​യി​സ് ടെ​ല്ലാ​ണ് ഗോ​ൾ നേ​ടി​യ​ത്. ഡൊ​മി​നി​ക്ക് കാ​ൽ​വെ​ർ​ട്ട് ആ​ണ് ലീ​ഡ്സി​ന് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

മ​ത്സ​രം സ​മ​നി​ല​യാ​യ​തോ​ടെ ലീ​ഡ്സി​ന് 44 പോ​യി​ന്‍റും ടോ​ട്ട​ൻ​ഹാ​മി​ന് 38 പോ​യി​ന്‍റും ആ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ ലീ​ഡ്സ് 14-ാം സ്ഥാ​ന​ത്തും ടോ​ട്ട​ൻ​ഹാം 17-ാം സ്ഥാ​ന​ത്തു​മാ​ണു​ള്ള​ത്.

Sports

കി​രീ​ടം ലക്ഷ്യമിട്ട് ഗ​ണ്ണേ​ഴ്‌​സ്

ല​ണ്ട​ന്‍: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് ഫു​ട്‌​ബോ​ള്‍ 2025-26 സീ​സ​ണ്‍ കി​രീ​ട​ത്തി​ലേ​ക്ക് ഒ​രു​പ​ടി​കൂ​ടി അ​ടു​ത്ത് ആ​ഴ്‌​സ​ണ​ല്‍ എ​ഫ്‌​സി. എ​വേ പോ​രാ​ട്ട​ത്തി​ല്‍ വെ​സ്റ്റ്ഹാം യു​ണൈ​റ്റ​ഡി​നെ മ​റു​പ​ടി​യി​ല്ലാ​ത്ത ഒ​രു ഗോ​ളി​നു കീ​ഴ​ട​ക്കി​യ​തോ​ടെ​യാ​ണ് ഗ​ണ്ണേ​ഴ്‌​സ് കി​രീ​ട​ത്തി​ലേ​ക്ക് അ​ടു​ത്ത​ത്.

83-ാം മി​നി​റ്റി​ല്‍ ലി​യാ​ന്‍​ഡ്രോ ട്രോ​സാ​ര്‍​ഡി​ന്‍റെ ഗോ​ളി​ലാ​യി​രു​ന്നു ആ​ഴ്‌​സ​ണ​ല്‍ എ​ഫ്‌​സി​യു​ടെ ജ​യം. സ്റ്റോ​പ്പേ​ജ് ടൈ​മി​ല്‍ ക​ല്ലം വി​ല്‍​സ​ണ്‍ വെ​സ്റ്റ്ഹാ​മി​നാ​യി സ​മ​നി​ല ഗോ​ള്‍ സ്വ​ന്ത​മാ​ക്കി​യെ​ങ്കി​ലും വി​എ​ആ​റി​ലൂ​ടെ റ​ഫ​റി അ​തു​ ത​ള്ളി.

ബോ​ക്‌​സി​നു​ള്ളി​ല്‍​വ​ച്ച് വെ​സ്റ്റ്ഹാം ഫോ​ര്‍​വേ​ഡ് പാ​ബ്ലൊ ആ​ഴ്‌​സ​ണ​ല്‍ ഗോ​ള്‍ കീ​പ്പ​ര്‍ ഡേ​വി​ഡ് റ​യ​യു​ടെ കൈ​യി​ല്‍ പി​ടി​ച്ചെ​ന്നു വി​എ​ആ​റി​ല്‍ തെ​ളി​ഞ്ഞ​തോ​ടെ​യാ​യി​രു​ന്നു അ​ത്.

38 റൗ​ണ്ടു​ള്ള ലീ​ഗി​ല്‍ 36 മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് 79 പോ​യി​ന്‍റു​മാ​യി ആ​ഴ്‌​സ​ണ​ല്‍ എ​ഫ്‌​സി​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. 35 മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് 74 പോ​യി​ന്‍റു​ള്ള മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി എ​ഫ്‌​സി ര​ണ്ടാം സ്ഥാ​ന​ത്തു​ണ്ട്. ഇ​രു​ടീ​മും ത​മ്മി​ലു​ള്ള കി​രീ​ട​പോ​രാ​ട്ടം ഫോ​ട്ടോ ഫി​നി​ഷിം​ഗി​ലേ​ക്കു നീ​ണ്ടു​ക​ഴി​ഞ്ഞെ​ന്നു ചു​രു​ക്കം.

ആ​ഴ്‌​സ​ണ​ലി​നൊ​പ്പം 500 മ​ത്സ​ര​ങ്ങ​ള്‍ എ​ന്ന നേ​ട്ട​ത്തി​ല്‍ കോ​ച്ച് മൈ​ക്ക​ല്‍ ആ​ര്‍​റ്റെ​റ്റ. 350 മ​ത്സ​ര​ങ്ങ​ള്‍ മാ​നേ​ജ​രാ​യും 150 എണ്ണം ക​ളി​ക്കാ​ര​നാ​യു​മാ​ണ്.

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: ലി​വ​ർ​പൂ​ൾ-​ചെ​ൽ​സി മ​ത്സ​രം സ​മ​നി​ല​യി​ൽ

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ലി​വ​ർ​പൂ​ൾ-​ചെ​ൽ​സി മ​ത്സ​രം സ​മ​നി​ല​യി​ൽ. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​രു ടീ​മു​ക​ളും ഓ​രോ ഗോ​ൾ വീ​തം നേ​ടി.

ലി​വ​ർ​പൂ​ളി​ന് നേ​ടി റ​യാ​ൻ ഗ്രാ​വെ​ൻ​ബെ​ർ​ക്ക് ആ​ണ് ഗോ​ൾ നേ​ടി​യ​ത്. ചെ​ൽ​സി​ക്കാ​യി എ​ൻ​സോ ഫെ​ർ​ണാ​ണ്ഡ​സാ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

മ​ത്സ​രം സ​മ​നി​ല​യാ​യ​തോ​ടെ ലി​വ​ർ​പൂ​ളി​ന് 59ഉം ​ചെ​ൽ​സി​ക്ക് 49ഉം ​പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ ലി​വ​ർ​പൂ​ൾ നാ​ലാ​മ​തും ചെ​ൽ​സി ഒ​മ്പ​താം സ്ഥാ​ന​ത്തു​മാ​ണു​ള്ള​ത്.

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് ഗം​ഭീ​ര ജ​യം

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് ഗം​ഭീ​ര ജ​യം. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് ബ്രെ​ന്‍റ്ഫോ​ർ​ഡി​നെ ത​ക​ർ​ത്തു.

മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് വേ​ണ്ടി ജെ​റെ​മി ഡോ​ക്കു, എ​ർ​ലിം​ഗ് ഹാ​ല​ണ്ട്, ഒ​മ​ർ മാ​ർ​മൗ​ഷ് എ​ന്നി​വ​രാ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. ഡോ​ക്കു 60-ാം മി​നി​റ്റി​ലും ഹാ​ല​ണ്ട് 75-ാം മി​നി​റ്റി​ലും മാ​ർ​മൗ​ഷ് 90+2-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ നേ​ടി​യ​ത്.

വി​ജ​യ​ത്തോ​ടെ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് 74 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​ണ് സി​റ്റി.

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യെ സ​മ​നി​ല​യി​ൽ ത​ള​ച്ച് എ​വ​ർ​ട്ട​ൺ

ലി​വ​ർ​പൂ​ൾ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യെ സ​മ​നി​ല​യി​ൽ ത​ള​ച്ച് എ​വ​ർ​ട്ട​ൺ. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​രു ടീ​മു​ക​ളും മൂ​ന്ന് ഗോ​ളു​ക​ൾ വീ​തം നേ​ടി.

മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് വേ​ണ്ടി ജെ​റെ​മി ഡോ​ക്കു ര​ണ്ട് ഗോ​ളു​ക​ളും എ​ർ​ലിം​ഗ് ഹാ​ള​ണ്ട് ഒ​രു ഗോ​ളും നേ​ടി. എ​വ​ർ​ട്ട​ണ് വേ​ണ്ടി തി​യേ​ർ​ണോ ബാ​രി ര​ണ്ട് ഗോ​ളു​ക​ളും ജെ​യ്ക്ക് ഒ​ബ്രെ​യി​ൻ ഒ​രു ഗോ​ളും സ്കോ​ർ ചെ​യ്തു.

മ​ത്സ​രം സ​മ​നി​ല​യാ​യ​തോ​ടെ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് 71 പോ​യി​ന്‍റും എ​വ​ർ​ട്ട​ണ് 48 പോ​യി​ന്‍റും ആ​യി. ലീ​ഗ് ടേ​ബി​ളി​ൽ സി​റ്റി ര​ണ്ടാ​മ​തും എ​വ​ർ​ട്ട​ണ് 10-ാം സ്ഥാ​ന​ത്തു​മാ​ണു​ള്ള​ത്.

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: ബ്രെ​ന്‍റ്ഫോ​ർ​ഡി​ന് ത​ക​ർ​പ്പ​ൻ ജ​യം

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ബ്രെ​​ർ​ഡി​ന് ത​ക​ർ​പ്പ​ൻ ജ​യം. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ വെ​സ്റ്റ് ഹാം ​യു​ണൈ​റ്റ​ഡി​നെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

ഇ​ഗോ​ർ തി​യാ​ഗോ​യും മി​ക്കെ​ൽ ഡാം​സ്ഗാ​ർ​ഡു​മാ​ണ് ബ്രെ​ന്‍റ്ഫോ​ർ​ഡി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. വെ​സ്റ്റ് ഹാം ​താ​രം കോ​ൺ​സ്റ്റാ​ന്‍റി​നോ​സ് മാ​വ്രോ​പാ​നാ​സി​ന്‍റെ ഓ​ൺ ഗോ​ളും ബ്രെ​ന്‍റ്ഫോ​ർ​ഡി​ന്‍റെ ഗോ​ൾ​പ​ട്ടി​ക​യി​ലു​ണ്ട്.

വി​ജ​യ​ത്തോ​ടെ ബ്രെ​ന്‍റ്ഫോ​ർ​ഡി​ന് 51 പോ​യി​ന്‍റാ​യി. ലീ​ഗ് ടേ​ബി​ളി​ൽ ആ​റാ​മ​തെ​ത്താ​നും ഇ​തോ​ടെ ബ്രെ​ന്‍റ്ഫോ​ർ​ഡി​നാ​യി.

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് ത​ക​ർ​പ്പ​ൻ ജ​യം

മാ​ഞ്ച​സ്റ്റ​ർ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് ത​ക​ർ​പ്പ​ൻ ജ​യം. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ബ്രേ​ന്‍റ​ഫോ​ർ​ഡി​നെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു.

കാ​സെ​മീ​റോ​യും ബെ‌​ഞ്ച​മി​ൻ സെ​സ്ക്കോ​യും ആ​ണ് മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. മ​തി​യാ​സ് ജെ​ൻ​സെ​നും ആ​ണ് ബ്രെ​ന്‍റ്ഫോ​ർ​ഡി​നാ​യി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് 61 പോ​യി​ന്‍റാ​യി. ഇ​തോ​ടെ ലീ​ഗ് ടേ​ബി​ളി​ൽ മൂ​ന്നാ​മ​തെ​ത്താ​നും യു​ണൈ​റ്റ​ഡി​നാ​യി.

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: ലി​വ​ർ​പൂ​ളി​ന് ത​ക​ർ​പ്പ​ൻ ജ​യം

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ലി​വ​ർ​പൂ​ൾ എ​ഫ്സി​ക്ക് ത​ക​ർ​പ്പ​ൻ ജ​യം. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ക്രി​സ്റ്റ​ൽ പാ​ല​സി​നെ ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

അ​ല​ക്സാ​ണ്ട​ർ ഇ​സാ​ക്, ആ​ൻ​ഡ്രു റോ​ബ​ർ​ട്ട്സ​ൺ, ഫ്ലോ​റി​യ​ൻ വി​ർ​ട്സ് എ​ന്നി​വ​രാ​ണ് ലി​വ​ർ​പൂ​ളി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ഡാ​നി​യ​ൽ മു​നോ​സാ​ണ് ക്രി​സ്റ്റ​ൽ പാ​ല​സി​ന് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ ലി​വ​ർ​പൂ​ളി​ന് 58 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ നാ​ലാം സ്ഥാ​ന​ത്താ​ണ് ലി​വ​ർ​പൂ​ൾ.

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: ആ​സ്റ്റ​ൺ വി​ല്ല​യെ വീ​ഴ്ത്തി ഫു​ൾ​ഹാം

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ആ​സ്റ്റ​ൺ വി​ല്ല​യെ വീ​ഴ്ത്തി ഫു​ൾ​ഹാം. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​ണ് ഫു​ൾ​ഹാം വി​ജ​യി​ച്ച​ത്.

റ​യാ​ൻ സെ​സെ​ഗ്‌​നോ​ൺ ആ​ണ് ഫു​ൾ​ഹാ​മി​ന് വേ​ണ്ടി ഗോ​ൾ നേ​ടി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ 43-ാം മി​നി​റ്റി​ലാ​ണ് സെ​സെ​ഗ്‌‌​നോ​ൺ ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ ഫു​ൾ​ഹാ​മി​ന് 48 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ പ​ത്താം സ്ഥാ​ന​ത്താ​ണ് ഫു​ൾ​ഹാം. പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും 58 പോ​യി​ന്‍റു​ള്ള ആ​സ്റ്റ​ൺ വി​ല്ല നാ​ലാം സ്ഥാ​ന​ത്താ​ണു​ള്ള​ത്.

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: ചെ​ൽ​സി​യെ വീ​ഴ്ത്തി ബ്രൈ​റ്റ​ൺ

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ക​രു​ത്ത​രാ​യ ചെ​ൽ​സി​യെ വീ​ഴ്ത്തി ബ്രൈ​റ്റ​ൺ. ചൊ​വ്വാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​ണ് ബ്രൈ​റ്റ​ൺ വി​ജ​യി​ച്ച​ത്.

ഫെ​ർ​ഡി കാ​ഡി​യോ​ഗ്ലു, ജാ​ക്ക് ഹി​ൻ​ഷ​ൽ​വു​ഡ്, ഡാ​നി വെ​ൽ​ബെ​ക്ക് എ​ന്നി​വ​രാ​ണ് ചെ​ൽ​സി​ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. കാ​ഡി​യോ​ഗ്ലു മൂ​ന്നാം മി​നി​റ്റി​ലും ഹി​ൻ​ഷ​ൽ​വു​ഡ് 56-ാം മി​നി​റ്റി​ലും വെ​ൽ​ബെ​ക്ക് 90+1-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ നേ​ടി​യ​ത്.

വി​ജ​യ​ത്തോ​ടെ ബ്രൈ​റ്റ​ണ് 50 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ ആ​റാ​മ​താ​ണ് ബ്രൈ​റ്റ​ൺ.

Sports

ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ര്‍ ലീ​​ഗ് സൂ​​പ്പ​​ര്‍ ക്ലൈ​​മാ​​ക്‌​​സി​​ലേ​​ക്ക്

ല​​ണ്ട​​ന്‍: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ര്‍ ലീ​​ഗ് ഫു​​ട്‌​​ബോ​​ളി​​ന്‍റെ 2025-26 സീ​​സ​​ണ്‍ സൂ​​പ്പ​​ര്‍ ക്ലൈ​​മാ​​ക്‌​​സി​​ലേ​​ക്ക്. 38 മ​​ത്സ​​ര​​ങ്ങ​​ളു​​ള്ള ലീ​​ഗി​​ല്‍, 33 മ​​ത്സ​​ര​​ങ്ങ​​ള്‍ പൂ​​ര്‍​ത്തി​​യാ​​ക്കി 70 പോ​​യി​​ന്‍റു​​മാ​​യി ആ​​ഴ്‌​​സ​​ണ​​ല്‍ എ​​ഫ്‌​​സി​​യാ​​ണ് നി​​ല​​വി​​ല്‍ ലീ​​ഗി​​ന്‍റെ ത​​ല​​പ്പ​​ത്ത്.

എ​​ന്നാ​​ല്‍, 32 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് 67 പോ​​യി​​ന്‍റു​​മാ​​യി മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി എ​​ഫ്‌​​സി ര​​ണ്ടാം സ്ഥാ​​ന​​ത്തു​​ണ്ട്. ഇ​​രു​​വ​​രും ത​​മ്മി​​ല്‍ ന​​ട​​ന്ന അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ല്‍ മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി എ​​ഫ്‌​​സി 2-1നു ​​ജ​​യി​​ച്ച​​തോ​​ടെ​​യാ​​ണ് കി​​രീ​​ട പോ​​രാ​​ട്ട​​ത്തി​​ന്‍റെ ത്രി​​ല്‍ ഇ​​ര​​ട്ടി​​ച്ച​​ത്.

ആ​​ഴ്‌​​സ​​ണ​​ലി​​ന്‍റെ കി​​രീ​​ട മോ​​ഹ​​ങ്ങ​​ള്‍​ക്കു​​മേ​​ല്‍ ക​​രി​​നി​​ഴ​​ലാ​​യി​​രി​​ക്കു​​ക​​യാ​​ണ് എ​​വേ സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ 2-1ന് ​​മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി​​യി​​ല്‍​നി​​ന്നേ​​റ്റ തോ​​ല്‍​വി. റ​​യാ​​ന്‍ ചെ​​ര്‍​ക്കി (16), എ​​ര്‍​ലിം​​ഗ് ഹാ​​ല​​ണ്ട് (65) എ​​ന്നി​​വ​​രാ​​യി​​രു​​ന്നു മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി​​യു​​ടെ ഗോ​​ള്‍ നേ​​ട്ട​​ക്കാ​​ര്‍. കാ​​യ് ഹ​​വേ​​ര്‍​ട്ട്‌​​സ് (18) ആ​​ഴ്‌​​സ​​ണ​​ലി​​നാ​​യും വ​​ല കു​​ലു​​ക്കി.

ശേ​​ഷം സ്‌​​ക്രീ​​നി​​ല്‍

മൈ​​ക്ക​​ല്‍ ആ​​ര്‍​ടെ​​റ്റ​​യു​​ടെ ഗ​​ണ്ണേ​​ഴ്‌​​സി​​നു സീ​​സ​​ണി​​ല്‍ അ​​ഞ്ച് മ​​ത്സ​​ര​​ങ്ങ​​ളാ​​ണ് ശേ​​ഷി​​ക്കു​​ന്ന​​ത്. പെ​​പ് ഗ്വാ​​ര്‍​ഡി​​യോ​​ള​​യു​​ടെ മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി എ​​ഫ്‌​​സി​​ക്ക് ആ​​റ് മ​​ത്സ​​ര​​ങ്ങ​​ള്‍ ബാ​​ക്കി​​യു​​ണ്ട്. മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി​​യു​​ടെ ശേ​​ഷി​​ക്കു​​ന്ന എ​​തി​​രാ​​ളി​​ക​​ള്‍ താ​​ര​​ത​​മ്യേ​​ന ദു​​ര്‍​ബ​​ല​​രെ​​ന്നു വി​​ശേ​​ഷി​​പ്പി​​ക്കാം. 20 ടീ​​മു​​ക​​ളു​​ള്ള ലീ​​ഗി​​ല്‍ നി​​ല​​വി​​ല്‍ 19-ാം സ്ഥാ​​ന​​ത്തു​​ള്ള ബേ​​ണ്‍​ലി​​യാ​​ണ് സി​​റ്റി​​യു​​ടെ അ​​ടു​​ത്ത എ​​തി​​രാ​​ളി.

10-ാം സ്ഥാ​​ന​​ക്കാ​​രാ​​യ എ​​വ​​ര്‍​ട്ട​​ണ്‍, 7-ാം സ്ഥാ​​ന​​ത്തു​​ള്ള ബ്രെ​​ന്‍റ്‌​​ഫോ​​ഡ്, 8-ാമ​​തു​​ള്ള ബേ​​ണ്‍​മ​​ത്ത്, 13-ാം സ്ഥാ​​ന​​ക്കാ​​രാ​​യ ക്രി​​സ്റ്റ​​ല്‍ പാ​​ല​​സ്, 4-ാമ​​തു​​ള്ള ആ​​സ്റ്റ​​ണ്‍ വി​​ല്ല എ​​ന്നീ ടീ​​മു​​ക​​ള്‍​ക്ക് എ​​തി​​രേ​​യാ​​ണ് മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി​​യു​​ടെ മ​​റ്റു മ​​ത്സ​​ര​​ങ്ങ​​ള്‍. ഇ​​തി​​ല്‍ ആ​​ദ്യ അ​​ഞ്ചി​​ലു​​ള്ള ഏ​​ക എ​​തി​​രാ​​ളി ആ​​സ്റ്റ​​ണ്‍ വി​​ല്ല​​യാ​​ണ്.

ന്യാ​​കാ​​സി​​ല്‍ യു​​ണൈ​​റ്റ​​ഡ് (14-ാം സ്ഥാ​​നം), ഫു​​ള്‍​ഹാം (12-ാം സ്ഥാ​​നം), വെ​​സ്റ്റ് ഹാം (17), ​​ബേ​​ണ്‍​ലി (19), ക്രി​​സ്റ്റ​​ല്‍ പാ​​ല​​സ് (13) എ​​ന്നീ ടീ​​മു​​ക​​ള്‍​ക്ക് എ​​തി​​രേ​​യാ​​ണ് ആ​​ഴ്‌​​സ​​ണ​​ലി​​ന്‍റെ ശേ​​ഷി​​ക്കു​​ന്ന മ​​ത്സ​​ര​​ങ്ങ​​ള്‍.

Sports

മു​​ഹ​​മ്മ​​ദ് സ​​ല ലി​​വ​​ര്‍​പൂ​​ള്‍ എ​​ഫ്‌​​സി​​യു​​ടെ പ​​ടി​​യി​​റ​​ങ്ങുന്നു

ലി​​വ​​ര്‍​പൂ​​ള്‍: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ര്‍ ലീ​​ഗ് ഫു​​ട്‌​​ബോ​​ളി​​ലെ ഗ്ലാ​​മ​​ര്‍ ടീ​​മാ​​യ ലി​​വ​​ര്‍​പൂ​​ള്‍ എ​​ഫ്‌​​സി​​യോ​​ട് ഈ​​ജി​​പ്ഷ്യ​​ന്‍ സൂ​​പ്പ​​ര്‍ താ​​രം മു​​ഹ​​മ്മ​​ദ് സ​​ല വി​​ടപ​​റ​​ഞ്ഞു.

ഒ​​മ്പ​​ത് വ​​ര്‍​ഷം നീ​​ണ്ട ആ​​ന്‍​ഫീ​​ല്‍​ഡി​​ലെ ജീ​​വി​​ത​​ത്തി​​ന് 2025-26 സീ​​സ​​ണി​​ന്‍റെ അ​​വ​​സാ​​ന​​ത്തോ​​ടെ വി​​രാ​​മ​​മി​​ടു​​ക​​യാ​​ണെ​​ന്ന് സോ​​ഷ്യ​​ല്‍ മീ​​ഡി​​യ​​യി​​ല്‍ പ​​ങ്കു​​വ​​ച്ച വീ​​ഡി​​യോ​​യി​​ലൂ​​ടെ സ​​ല അ​​റി​​യി​​ച്ചു. ലി​​വ​​ര്‍​പൂ​​ള്‍ എ​​ഫ്‌​​സി​​യു​​ടെ ക​​ഴി​​ഞ്ഞ പ​​തി​​റ്റാ​​ണ്ടി​​ലെ ഏ​​റ്റ​​വും മി​​ക​​ച്ച ക​​ളി​​ക്കാ​​ര​​ന് സ​​ലാം...

ആ​​ന്‍​ഫീ​​ല്‍​ഡി​​ലെ ഒ​​മ്പ​​ത് വ​​ര്‍​ഷ ജീ​​വി​​ത​​ത്തി​​ല്‍, ഏ​​ഴ് വ​​ര്‍​ഷ​​വും ജ​​ര്‍​ഗ​​ന്‍ ക്ലോ​​പ്പി​​ന്‍റെ ശി​​ക്ഷ​​ണ​​ത്തി​​നു കീ​​ഴി​​ലാ​​യി​​രു​​ന്നു സ​​ല. അ​​ക്കാ​​ല​​ത്ത് മു​​ഴു​​വ​​ന്‍ യൂ​​റോ​​പ്യ​​ന്‍ ട്രോ​​ഫി​​യും ലി​​വ​​ര്‍​പൂ​​ള്‍ സ്വ​​ന്ത​​മാ​​ക്കി. ക്ലോ​​പ്പി​​നു​​ശേ​​ഷം എ​​ത്തി​​യ, നി​​ല​​വി​​ലെ പ​​രി​​ശീ​​ല​​ക​​നാ​​യ അ​​ര്‍​നെ സ്ലോ​​ട്ടു​​മാ​​യു​​ള്ള അ​​ക​​ല്‍​ച്ച​​യാ​​ണ് സ​​ല​​യു​​ടെ പെ​​ട്ടെ​​ന്നു​​ള്ള പ​​ടി​​യി​​റ​​ക്ക​​ത്തി​​ന്‍റെ കാ​​ര​​ണം.

» ഈ​​ജി​​പ്ഷ്യ​​ന്‍ കിം​​ഗ്

ഈ​​ജി​​പ്ഷ്യ​​ന്‍ കിം​​ഗ് എ​​ന്നാ​​ണ് സ​​ല അ​​റി​​യ​​പ്പെ​​ടു​​ന്ന​​ത്. ലി​​വ​​ര്‍​പൂ​​ള്‍ എ​​ഫ്‌​​സി​​യു​​ടെ ജ​​ഴ്‌​​സി​​യി​​ല്‍ 433 മ​​ത്സ​​ര​​ങ്ങ​​ള്‍ ക​​ളി​​ച്ചു. 255 ഗോ​​ള്‍ സ്വ​​ന്ത​​മാ​​ക്കി. 118 അ​​സി​​സ്റ്റ് ന​​ട​​ത്തി. ആ​​കെ ഗോ​​ള്‍ പ​​ങ്കാ​​ളി​​ത്തം 373. ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ര്‍ ലീ​​ഗി​​ല്‍ മാ​​ത്ര​​മാ​​യി 310 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് 189 ഗോ​​ളും 92 അ​​സി​​സ്റ്റും ഉ​​ള്‍​പ്പെ​​ടെ 281 ഗോ​​ള്‍ പ​​ങ്കാ​​ളി​​ത്ത​​മു​​ണ്ട്. പ്രീ​​മി​​യ​​ര്‍ ലീ​​ഗി​​ല്‍ ഏ​​ഴ് മാ​​സം പ്ലെ​​യ​​ര്‍ ഓ​​ഫ് ദ ​​മ​​ന്ത് ആ​​യി. നാ​​ല് ഗോ​​ള്‍​ഡ​​ന്‍ ബൂ​​ട്ടും ര​​ണ്ട് പ്ലേ ​​മേ​​ക്ക​​ര്‍ പു​​ര​​സ്‌​​കാ​​ര​​വും ര​​ണ്ട് പ്രീ​​മി​​യ​​ര്‍ ലീ​​ഗ് കി​​രീ​​ട​​വും സ​​ല​​യ്ക്കു സ്വ​​ന്തം.

ഒ​​മ്പ​​ത് വ​​ര്‍​ഷ​​ത്തെ ആ​​ന്‍​ഫീ​​ല്‍​ഡ് ജീ​​വി​​ത​​ത്തി​​ല്‍ ഫി​​ഫ ക്ല​​ബ് ലോ​​ക​​ക​​പ്പ് (2019) അ​​ട​​ക്കം എ​​ട്ട് ട്രോ​​ഫി​​ക​​ള്‍ സ്വ​​ന്ത​​മാ​​ക്കി. ര​​ണ്ട് ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ര്‍ ലീ​​ഗ് (2019-20, 2024-25), എ​​ഫ്എ ക​​പ്പ് (2021-22), ലീ​​ഗ് ക​​പ്പ് (2021-22), ക​​മ്യൂ​​ണി​​റ്റി ഷീ​​ല്‍​ഡ് (2022), യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് (2018-19), യു​​വേ​​ഫ സൂ​​പ്പ​​ര്‍ ക​​പ്പ് (2019) എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് ലി​​വ​​ര്‍​പൂ​​ളി​​നൊ​​പ്പം സ​​ല​​യു​​ടെ കി​​രീ​​ട നേ​​ട്ട​​ങ്ങ​​ള്‍.

പ്രീ​​മി​​യ​​ര്‍ ലീ​​ഗ് ഗോ​​ള്‍​ഡ​​ന്‍ ബൂ​​ട്ട് നാ​​ലു ത​​വ​​ണ​​യും ആ​​ഫ്രി​​ക്ക​​ന്‍ ഫു​​ട്‌​​ബോ​​ള​​ര്‍ ഓ​​ഫ് ദ ​​ഇ​​യ​​ര്‍ (2017, 2018) ര​​ണ്ടു ത​​വ​​ണ​​യും ഈ​​ജി​​പ്ഷ്യ​​ന്‍ കിം​​ഗ് സ്വ​​ന്ത​​മാ​​ക്കി. ലി​​വ​​ര്‍​പൂ​​ള്‍ എ​​ഫ്‌​​സി​​യു​​ടെ ച​​രി​​ത്ര​​ത്തി​​ലെ മൂ​​ന്നാ​​മ​​ത് ഗോ​​ള്‍ നേ​​ട്ട​​ക്കാ​​ര​​നാ​​ണ് 33കാ​​ര​​നാ​​യ സ​​ല.

ഇ​​യാ​​ന്‍ റ​​ഷ് (346), ജോ​​ര്‍​ജ് ഹ​​ണ്ട് (285) എ​​ന്നി​​വ​​രാ​​ണ് ഈ ​​പ​​ട്ടി​​ക​​യി​​ല്‍ സ​​ല​​യ്ക്കു (255) മു​​ന്നി​​ലു​​ള്ള​​ത്. പ്രീ​​മി​​യ​​ര്‍ ലീ​​ഗ് ച​​രി​​ത്ര​​ത്തി​​ല്‍ ഒ​​രു ക്ല​​ബ്ബി​​നാ​​യി ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ ഗോ​​ള്‍ പ​​ങ്കാ​​ളി​​ത്ത​​മെ​​ന്ന വെ​​യ്ന്‍ റൂ​​ണി​​യു​​ടെ (277) റി​​ക്കാ​​ര്‍​ഡ് സ്വ​​ന്തം പേ​​രി​​ല്‍ ചേ​​ര്‍​ത്താ​​ണ് സ​​ല ആ​​ന്‍​ഫീ​​ല്‍​ഡി​​ന്‍റെ പ​​ടി​​യി​​റ​​ങ്ങു​​ന്ന​​തെ​​ന്ന​​തും ശ്ര​​ദ്ധേ​​യം.

» റൊ​​ണാ​​ള്‍​ഡോ, സി​​ദ്ദാ​​ന്‍, ടോ​​ട്ടി

ഈ​​ജി​​പ്തി​​ലെ ന​​ഗ്രി​​ഗി​​ല്‍ ജ​​നി​​ച്ച സ​​ല​​യു​​ടെ ആ​​രാ​​ധ്യ​​ഫു​​ട്‌​​ബോ​​ള്‍ താ​​ര​​ങ്ങ​​ള്‍ ബ്ര​​സീ​​ലി​​ന്‍റെ റൊ​​ണാ​​ള്‍​ഡോ​​യും ഫ്രാ​​ന്‍​സി​​ന്‍റെ സി​​ന​​ദീ​​ന്‍ സി​​ദ്ദാ​​നും ഇ​​റ്റ​​ലി​​യു​​ടെ ഫ്രാ​​ന്‍​സെ​​സ്‌​​കോ ടോ​​ട്ടി​​യു​​മാ​​യി​​രു​​ന്നു. മൂ​​ന്നു മ​​ണി​​ക്കൂ​​ര്‍ യാ​​ത്ര ചെ​​യ്താ​​യി​​രു​​ന്നു കൗ​​മാ​​ര​​ത്തി​​ന്‍റെ തു​​ട​​ക്ക​​ത്തി​​ല്‍ സ​​ല പ​​രി​​ശീ​​ല​​ന കേ​​ന്ദ്ര​​ത്തി​​ല്‍ എ​​ത്തി​​യി​​രു​​ന്ന​​ത്. ഈ​​ജി​​പ്ഷ്യ​​ന്‍ ക്ല​​ബ്ബാ​​യ അ​​ല്‍ മോ​​കാ​​വ്‌​​ളൂ​​ണി​​നാ​​യി 2010ല്‍ ​​പ്ര​​ഫ​​ഷ​​ണ​​ല്‍ അ​​ര​​ങ്ങേ​​റ്റം ന​​ട​​ത്തി. 2012ല്‍ ​​സ്വി​​സ് ക്ല​​ബ് എ​​ഫ്‌​​സി ബാ​​സെ​​ലി​​ല്‍.

2014ല്‍ ​​ഇം​​ഗ്ലീ​​ഷ് ക്ല​​ബ് ചെ​​ല്‍​സി​​യു​​ടെ ഭാ​​ഗ​​മാ​​യി. ലി​​വ​​ര്‍​പൂ​​ള്‍ സ​​മീ​​പി​​ച്ചെ​​ങ്കി​​ലും 11 മി​​ല്യ​​ണ്‍ പൗ​​ണ്ടി​​ന്‍റെ ക​​രാ​​റി​​ലൂ​​ടെ ചെ​​ല്‍​സി സ്വ​​ന്ത​​മാ​​ക്കു​​ക​​യാ​​യി​​രു​​ന്നു. ചെ​​ല്‍​സി​​യി​​ല്‍ സ​​ല​​യ്ക്ക് അ​​വ​​സ​​രം ല​​ഭി​​ച്ചി​​ല്ല. ഇ​​റ്റാ​​ലി​​യ​​ന്‍ ക്ല​​ബ്ബു​​ക​​ളാ​​യ ഫി​​യോ​​റെ​​ന്‍റീ​​ന​​യ്ക്കും എ​​എ​​സ് റോ​​മ​​യ്ക്കു​​മാ​​യി ലോ​​ണ്‍ ക​​ളി​​ച്ചു.

അ​​ങ്ങ​​നെ​​യി​​രി​​ക്കേ 2016ല്‍ 43 ​​മി​​ല്യ​​ണ്‍ പൗ​​ണ്ടി​​ന്‍റെ ക​​രാ​​റി​​ലൂ​​ടെ ലി​​വ​​ര്‍​പൂ​​ളി​​ല്‍ എ​​ത്തി. ക്ല​​ബ് ക​​രി​​യ​​റി​​ല്‍ ആ​​കെ 687 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് 332 ഗോ​​ള്‍ സ്വ​​ന്ത​​മാ​​ക്കി. ഈ​​ജി​​പ്തി​​നാ​​യി 115 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ 67 ഗോ​​ളും സ​​ല ഇ​​തു​​വ​​രെ നേ​​ടി​​യി​​ട്ടു​​ണ്ട്.

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: ലി​വ​ർ​പൂ​ളി​നെ വീ​ഴ്ത്തി ബ്രൈ​റ്റ​ൺ

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ലി​വ​ർ​പൂ​ൾ എ​ഫ്സി​യെ വീ​ഴ്ത്തി ബ്രൈ​റ്റ​ൺ. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് ബ്രൈ​റ്റ​ൺ വി​ജ​യി​ച്ച​ത്.

ഡാ​നി വെ​ൽ​ബെ​ക്കാ​ണ് ബ്രൈ​റ്റ​ണ് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ലി​വ​ർ‌​പൂ​ളി​നാ​യി മി​ലോ​സ് കെ​ർ​ക്കെ​സ് ആ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ ബ്രൈ​റ്റ​ണ് 43 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ പ​ത്താ​മ​താ​ണ് ബ്രൈ​റ്റ​ൺ‌. പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും 49 പോ​യി​ന്‍റു​ള്ള ലി​വ​ർ​പൂ​ൾ അ​ഞ്ചാം സ്ഥാ​ന​ത്ത് തു​ട​രു​ക​യാ​ണ്.

Sports

ബ്രൂ​​ണോ ദ ​​ബോ​​സ്

ല​​ണ്ട​​ന്‍: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ര്‍ ലീ​​ഗ് ഫു​​ട്‌​​ബോ​​ളി​​ല്‍ റി​​ക്കാ​​ര്‍​ഡ് നേ​​ട്ടം സ്വ​​ന്ത​​മാ​​ക്കി മാ​​ഞ്ച​​സ്റ്റ​​ര്‍ യു​​ണൈ​​റ്റ​​ഡ് എ​​ഫ്‌​​സി​​യു​​ടെ പോ​​ര്‍​ച്ചു​​ഗീ​​സ് താ​​രം ബ്രൂ​​ണോ ഫെ​​ര്‍​ണാ​​ണ്ട​​സ്.

ലീ​​ഗി​​ല്‍ ബേ​​ണ്‍​മ​​ത്തി​​ന് എ​​തി​​രാ​​യ എ​​വേ പോ​​രാ​​ട്ട​​ത്തി​​ല്‍ മാ​​ഞ്ച​​സ്റ്റ​​ര്‍ യു​​ണൈ​​റ്റ​​ഡി​​ന്‍റെ ആ​​ദ്യഗോ​​ള്‍ ബ്രൂ​​ണോ ഫെ​​ര്‍​ണാ​​ണ്ട​​സി​​ന്‍റെ പെ​​നാ​​ല്‍​റ്റി​​യി​​ലൂ​​ടെ ആ​​യി​​രു​​ന്നു. മാ​​ഞ്ച​​സ്റ്റ​​ര്‍ യു​​ണൈ​​റ്റ​​ഡ് 2-2നു ​​സ​​മ​​നി​​ല വ​​ഴ​​ങ്ങി. 78-ാം മി​​നി​​റ്റി​​ല്‍ പ്ര​​തി​​രോ​​ധ​​താ​​രം ഹാ​​രി മ​​ഗ്വെ​​യ​​ര്‍ ചു​​വ​​പ്പു​​കാ​​ര്‍​ഡ് ക​​ണ്ട​​തോ​​ടെ മാ​​ഞ്ച​​സ്റ്റ​​ര്‍ യു​​ണൈ​​റ്റ​​ഡി​​ന്‍റെ അം​​ഗ​​ബ​​ലം പ​​ത്തി​​ലേ​​ക്കു ചു​​രു​​ങ്ങി​​യി​​രു​​ന്നു.

അ​​സി​​സ്റ്റ് റി​​ക്കാ​​ര്‍​ഡ്

ഒ​​രു പ്രീ​​മി​​യ​​ര്‍ ലീ​​ഗ് സീ​​സ​​ണി​​ല്‍ മാ​​ഞ്ച​​സ്റ്റ​​ര്‍ യു​​ണൈ​​റ്റ​​ഡി​​നാ​​യി ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ അ​​സി​​സ്റ്റ് എ​​ന്ന ഡേ​​വി​​ഡ് ബെ​​ക്കാ​​മി​​ന്‍റെ (15 അ​​സി​​സ്റ്റ്, 1999-00 സീ​​സ​​ണ്‍) റി​​ക്കാ​​ര്‍​ഡ് മ​​റി​​ക​​ട​​ന്ന ബ്രൂ​​ണോ ഫെ​​ര്‍​ണാ​​ണ്ട​​സ്, ഒ​​രു സീ​​സ​​ണി​​ല്‍ ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ ചാ​​ന്‍​സ് ക്രി​​യേ​​റ്റ് ചെ​​യ്യു​​ന്ന താ​​രം എ​​ന്ന നേ​​ട്ട​​വും സ്വ​​ന്ത​​മാ​​ക്കി. ഈ ​​സീ​​സ​​ണ്‍ പ്രീ​​മി​​യ​​ര്‍ ലീ​​ഗി​​ല്‍ ഇ​​തി​​നോ​​ട​​കം 101 ചാ​​ന്‍​സു​​ക​​ള്‍ ബ്രൂ​​ണോ ഫെ​​ര്‍​ണാ​​ണ്ട​​സ് സൃ​​ഷ്ടി​​ച്ചു. റ​​യാ​​ന്‍ ഗി​​ഗ്‌​​സി​​ന്‍റെ 29 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ 100 ചാ​​ന്‍​സ് എ​​ന്ന ക്ല​​ബ് റി​​ക്കാ​​ര്‍​ഡ് ഇ​​തോ​​ടെ പി​​ന്ത​​ള്ള​​പ്പെ​​ട്ടു.

ഒ​​രു ക്ല​​ബ്ബി​​നാ​​യി വി​​വി​​ധ കോ​​മ്പ​​റ്റീ​​ഷ​​നു​​ക​​ളി​​ലാ​​യി 100+ ഗോ​​ളും 100+ അ​​സി​​സ്റ്റും അ​​തി​​വേ​​ഗം നേ​​ടു​​ന്ന റി​​ക്കാ​​ര്‍​ഡും ബ്രൂ​​ണോ സ്വ​​ന്ത​​മാ​​ക്കി. അ​​ര്‍​ജ​​ന്‍റൈ​​ന്‍ താ​​രം ല​​യ​​ണ​​ല്‍ മെ​​സി​​യു​​ടെ പേ​​രി​​ലു​​ണ്ടാ​​യി​​രു​​ന്ന (338 മ​​ത്സ​​ര​​ങ്ങ​​ള്‍) റി​​ക്കാ​​ര്‍​ഡ് പ​​ഴ​​ങ്ക​​ഥ​​യാ​​യി. 319 മ​​ത്സ​​ര​​ങ്ങ​​ളി​​ലാ​​ണ് ബ്രൂ​​ണോ ഈ ​​നേ​​ട്ട​​ത്തി​​ലെ​​ത്തി​​യ​​ത്. പോ​​ര്‍​ച്ചു​​ഗീ​​സ് താ​​രം ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ള്‍​ഡോ​​യാ​​ണ് (341) പ​​ട്ടി​​ക​​യി​​ല്‍ മൂ​​ന്നാം സ്ഥാ​​ന​​ത്ത്.

ലി​വ​ർപൂൾ വീ​ണു

ബ്രൈ​റ്റ​ൺ‌ 2-1നു ​ലി​വ​ർ​പൂ​ൾ എ​ഫ്സി​യെ ത​ക​ർ​ത്തു. ഡാ​നി വെ​ൽ​ബെ​ക്കി​ന്‍റെ (16, 56) ഇ​ര​ട്ട​ഗോ​ളി​ലാ​ണ് ബ്രൈ​റ്റ​ണി​ന്‍റെ ജ​യം.

55 പോ​യി​ന്‍റു​മാ​യി മൂ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ക​യാ​ണ് മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ്. 49 പോ​യി​ന്‍റു​മാ​യി ലി​വ​ർ​പൂ​ൾ അ​ഞ്ചാ​മ​താ​ണ്.

Kerala

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​നെ സ​മ​നി​ല​യി​ൽ ത​ള​ച്ച് ബേ​ൺ​മൗ​ത്ത്

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​നെ സ​മ​നി​ല​യി​ൽ ത​ള​ച്ച് ബേ​ൺ​മൗ​ത്ത്. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​രു ടീ​മു​ക​ളും ര​ണ്ട് ഗോ​ളു​ക​ൾ വീ​തം നേ​ടി.

മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് വേ​ണ്ടി ബ്രൂ​ണോ ഫെ​ർ​ണാ​ണ്ട​സ് ഒ​രു ഗോ​ൾ നേ​ടി. ബേ​ൺ​മൗ​ത്ത് താ​രം ജെ​യിം​സ് ഹി​ലി​ന്‍റെ ഓ​ൺ ഗോ​ളാ​ണ് യു​ണൈ​റ്റ​ഡി​ന്‍റെ ര​ണ്ടാം ഗോ​ൾ.

റ​യാ​ൻ ക്രി​സ്റ്റി​യും എ​ലി ജൂ​നി​യ​ർ ക്രൗ​പി​യും ആ​ണ് ബേ​ൺ​മൗ​ത്തി​നാ​യി ഗോ​ളു​ക​ൾ സ്കോ​ർ ചെ​യ്ത​ത്. മ​ത്സ​രം സ​മ​നി​ല​യാ​യ​തോ​ടെ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് 55 പോ​യി​ന്‍റും ബേ​ൺ​മൗ​ത്തി​ന് 42 പോ​യി​ന്‍റു​മാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ യു​ണൈ​റ്റ​ഡ് മൂ​ന്നാ​മ​തും ബേ​ൺ​മൗ​ത്ത് പ​ത്താം സ്ഥാ​ന​ത്തു​മാ​ണ്.

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: ബ്രെ​ന്‍റ്ഫോ​ർ​ഡി​നെ സ​മ​നി​ല​യി​ൽ ത​ള​ച്ച് വൂ​ൾ​വ്സ്

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ബ്രെ​ന്‍റ്ഫോ​ർ​ഡി​നെ സ​മ​നി​ല​യി​ൽ ത​ള​ച്ച് വൂ​ൾ​വ്സ്. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​രു ടീ​മു​ക​ളും ര​ണ്ട് ഗോ​ളു​ക​ൾ വീ​തം നേ​ടി.

മൈ​ക്ക​ൽ ക​യോ​ഡെ​യും ഇ​ഗോ​ർ തി​യാ​ഗോ​യും ആ​ണ് ബ്രെ​ന്‍റ്ഫോ​ർ​ഡി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ആ​ദം ആം​സ്ട്രോം​ഗും ടോ​ലു അ​രോ​കൊ​ഡാ​രെ​യും ആ​ണ് വൂ​ൾ​വ്സി​ന് വേ​ണ്ടി ഗോ​ളു​ക​ൾ സ്കോ​ർ ചെ​യ്ത​ത്.

മ​ത്സ​രം സ​മ​നി​ല​യാ​യ​തോ​ടെ ബ്രെ​ന്‍റ്ഫോ​ർ​ഡി​ന് 45 പോ​യി​ന്‍റും വൂ​ൾ​വ്സി​ന് 17 പോ​യി​ന്‍റും ആ​യി. ലീ​ഗ് ടേ​ബി​ളി​ൽ ബ്രെ​ന്‍റ്ഫോ​ർ​ഡ് ഏ​ഴാം സ്ഥാ​ന​ത്തും വൂ​ൾ​വ്സ് 20-ാം സ്ഥാ​ന​ത്തു​മാ​ണു​ള്ള​ത്.

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: ലി​വ​ർ​പൂ​ളി​നെ സ​മ​നി​ല​യി​ൽ ത​ള​ച്ച് ടോ​ട്ട​നം

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ലി​വ​ർ​പൂ​ളി​നെ ത​ള​ച്ച് ടോ​ട്ട​നം ഹോ​ട്ട്സ്പ​ർ. ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​രു ടീ​മു​ക​ളും ഓ​രോ ഗോ​ൾ വീ​തം നേ​ടി.

ഡൊ​മി​നി​ക്ക് സോ​ബോ​സ്‌​ലാ​യ് ആ​ണ് ലി​വ​ർ​പൂ​ളി​ന് വേ​ണ്ടി ഗോ​ൾ നേ​ടി​യ​ത്. റി​ച്ചാ​ർ​ലി​സ​ൺ ആ​ണ് ടോ​ട്ട​ന​ത്തി​ന് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

മ​ത്സ​രം സ​മ​നി​ല​യാ​യ​തോ​ടെ ലി​വ​ർ​പൂ​ളി​ന് 49 പോ​യി​ന്‍റും ടോ​ട്ട​ന​ത്തി​ന് 30 പോ​യി​ന്‍റു​മാ​യി. ലീ​ഗ് ടേ​ബി​ളി​ൽ നി​ല​വി​ൽ ലി​വ​ർ​പൂ​ൾ അ​ഞ്ചാം സ്ഥാ​ന​ത്തും ടോ​ട്ട​നം 16-ാം സ്ഥാ​ന​ത്തു​മാ​ണു​ള്ള​ത്.

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: ചെ​ൽ​സി​യെ വീ​ഴ്ത്തി ന്യൂ​കാ​സി​ൽ യു​ണൈ​റ്റ​ഡ്

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ക​രു​ത്ത​രാ​യ ചെ​ൽ​സി​യെ വീ​ഴ്ത്തി ചെ​ൽ​സി. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​ണ് ന്യൂ​കാ​സി​ൽ വി​ജ​യി​ച്ച​ത്.

ആ​ന്തോ​ണി ഗോ​ർ​ഡ​ൻ ആ​ണ് ചെ​ൽ​സി​ക്ക് വേ​ണ്ടി ഗോ​ൾ നേ​ടി​യ​ത്. 18-ാം മി​നി​റ്റി​ലാ​ണ് താ​രം ഗോ​ർ​ഡ​ൻ ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ 42 പോ​യി​ന്‍റാ​യ ന്യൂ​കാ​സി​ൽ ലീ​ഗ് ടേ​ബി​ളി​ൽ ഒ​മ്പ​താം സ്ഥാ​ന​ത്തെ​ത്തി. പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും 48 പോ​യി​ന്‍റു​ള്ള ചെ​ൽ​സി അ​ഞ്ചാ​മ​താ​ണു​ള്ള​ത്.

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യെ സ​മ​നി​ല​യി​ൽ ത​ള​ച്ച് വെ​സ്റ്റ് ഹാം ​യു​ണൈ​റ്റ​ഡ് 

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യെ സ​മ​നി​ല​യി​ൽ ത​ള​ച്ച് വെ​സ്റ്റ് ഹാം ​യു​ണൈ​റ്റ​ഡ്. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​രു ടീ​മു​ക​ളും ഓ​രോ ഗോ​ൾ വീ​തം നേ​ടി. 

ബെ​ർ​ണാ​ഡോ സി​ൽ​വ​യാ​ണ് മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് വേ​ണ്ടി ഗോ​ൾ നേ​ടി​യ​ത്. കോ​ൺ​സ്‌​റ്റാ​ന്‍റി​നോ​സ് മ​വ്രോ​പ​നോ​സാ​ണ് വെ​സ​റ്റ് ഹാ​മി​ന് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്. 

മ​ത്സ​രം സ​മ​നി​ല ആ​യ​തോ​ടെ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് 61 പോ​യി​ന്‍റും വെ​സ്റ്റ് ഹാ​മി​ന് 29 പോ​യി​ന്‍റു​മാ​യി. നി​ല​വി​ൽ സി​റ്റി ര​ണ്ടാ​മ​തും വെ​സ്റ്റ് ഹാം 17-ാം ​സ്ഥാ​ന​ത്തു​മാ​ണ്. 

Sports

ആ​​ഴ്‌​​സ​​ണ​​ല്‍ എ​​ഫ്‌​​സി​​യു​​ടെ മു​​ന്നേ​​റ്റം

ല​​ണ്ട​​ന്‍: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ര്‍ ലീ​​ഗ് ഫു​​ട്‌​​ബോ​​ള്‍ കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കാ​​നു​​റ​​ച്ച് ആ​​ഴ്‌​​സ​​ണ​​ല്‍ എ​​ഫ്‌​​സി​​യു​​ടെ മു​​ന്നേ​​റ്റം. 30-ാം റൗ​​ണ്ടി​​ല്‍ ബ്രൈ​​റ്റ​​ണി​​നെ എ​​വേ പോ​​രാ​​ട്ട​​ത്തി​​ല്‍ 1-0ന് ​​ആ​​ഴ്‌​​സ​​ണ​​ല്‍ കീ​​ഴ​​ട​​ക്കി.

ഒ​​മ്പ​​താം മി​​നി​​റ്റി​​ല്‍ ബു​​കാ​​യൊ സാ​​ക നേ​​ടി​​യ ഗോ​​ളി​​ലാ​​യി​​രു​​ന്നു പീ​​ര​​ങ്കി​​പ്പ​​ട​​യു​​ടെ ജ​​യം. മൈ​​ക്ക​​ല്‍ ആ​​ര്‍​ടെ​​റ്റ​​യു​​ടെ ശി​​ക്ഷ്യ​​ന്മാ​​ര്‍ ഇ​​തോ​​ടെ 2025-26 സീ​​സ​​ണി​​ല്‍ 30 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് 67 പോ​​യി​​ന്‍റു​​മാ​​യി ഒ​​ന്നാം സ്ഥാ​​ന​​ത്ത് തു​​ട​​രു​​ന്നു. സീ​​സ​​ണി​​ല്‍ ആ​​ഴ്‌​​സ​​ണ​​ലി​​ന്‍റെ 20-ാം ജ​​യ​​മാ​​ണ്.

ജ​​യ​​ത്തോ​​ടെ ര​​ണ്ടാം സ്ഥാ​​ന​​ത്തു​​ള്ള മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി എ​​ഫ്‌​​സി​​യു​​മാ​​യു​​ള്ള പോ​​യി​​ന്‍റ് വ്യ​​ത്യാ​​സം ആ​​ഴ്‌​​സ​​ണ​​ല്‍ ഏ​​ഴാ​​ക്കി ഉ​​യ​​ര്‍​ത്തി.

മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി, യുണൈറ്റഡ്

ഹോം ​​മ​​ത്സ​​ര​​ത്തി​​ല്‍ പെ​​പ് ഗ്വാ​​ര്‍​ഡി​​യോ​​ള​​യു​​ടെ മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി എ​​ഫ്‌​​സി​​ക്കു കു​​ടു​​ക്ക്. ത​​രം​​താ​​ഴ്ത്ത​​ല്‍ ഭീ​​ഷ​​ണി നേ​​രി​​ടു​​ന്ന നോ​​ട്ടിം​​ഗ്ഹാം ഫോ​​റ​​സ്റ്റി​​നോ​​ട് 2-2നു ​​മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി സ​​മ​​നി​​ല​​യി​​ല്‍ പി​​രി​​ഞ്ഞു.29 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് 60 പോ​​യി​​ന്‍റാ​​ണ് ലീ​​ഗ് ടേ​​ബി​​ളി​​ല്‍ ര​​ണ്ടാം സ്ഥാ​​ന​​ത്തു​​ള്ള മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി​​ക്ക്.

പത്തു പേ​​രു​​മാ​​യി ര​​ണ്ടാം പ​​കു​​തി മു​​ഴു​​വ​​ന്‍ പോ​​രാ​​ടി​​യ ന്യൂ​​കാ​​സി​​ല്‍ യു​​ണൈ​​റ്റ​​ഡ് 2-1ന് ​​മാ​​ഞ്ച​​സ്റ്റ​​ര്‍ യു​​ണൈ​​റ്റ​​ഡ് എ​​ഫ്‌​​സി​​യെ കീ​​ഴ​​ട​​ക്കി. 45+1-ാം മി​​നി​​റ്റി​​ല്‍ ജേ​​ക്ക​​ബ് റാം​​സി ചു​​വ​​പ്പു​​കാ​​ര്‍​ഡ് ക​​ണ്ട് പു​​റ​​ത്താ​​യ​​ശേ​​ഷ​​മാ​​യി​​രു​​ന്നു ന്യൂ​​കാ​​സി​​ലി​​ന്‍റെ ര​​ണ്ട് ഗോ​​ളും.

ജ​​യ​​ത്തോ​​ടെ 29 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് 51 പോ​​യി​​ന്‍റു​​മാ​​യി മാ​​ഞ്ച​​സ്റ്റ​​ര്‍ യു​​ണൈ​​റ്റ​​ഡ് ടേ​​ബി​​ളി​​ല്‍ മൂ​​ന്നാം സ്ഥാ​​ന​​ത്തെ​​ത്തി.

പെ​​ഡ്രോ ഹാ​​ട്രി​​ക്

ജാ​​വൊ പെ​​ഡ്രോ​​യു​​ടെ ഹാ​​ട്രി​​ക്കി​​ലൂ​​ടെ ചെ​​ല്‍​സി എ​​ഫ്‌​​സി എ​​വേ പോ​​രാ​​ട്ട​​ത്തി​​ല്‍ 4-1ന് ​​ആ​​സ്റ്റ​​ണ്‍ വി​​ല്ല​​യെ ത​​ക​​ര്‍​ത്തു. 29 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് 51 പോ​​യി​​ന്‍റു​​മാ​​യി ആ​​സ്റ്റ​​ണ്‍ വി​​ല്ല നാ​​ലാം സ്ഥാ​​ന​​ത്തും 48 പോ​​യി​​ന്‍റു​​മാ​​യി ചെ​​ല്‍​സി അ​​ഞ്ചാം സ്ഥാ​​ന​​ത്തു​​മാ​​ണ്.

Sports

സ്റ്റോ​​പ്പേ​​ജി​​ല്‍ ലി​​വ​​ര്‍ പൊട്ടി

ല​​ണ്ട​​ന്‍: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ര്‍ ലീ​​ഗ് ഫു​​ട്‌​​ബോ​​ളി​​ല്‍ നി​​ല​​വി​​ലെ ചാ​​മ്പ്യ​​ന്മാ​​രാ​​യ ലി​​വ​​ര്‍​പൂ​​ള്‍ എ​​ഫ്‌​​സി​​ക്കു തോ​​ല്‍​വി.

ലീ​​ഗി​​ലെ അ​​വ​​സാ​​ന സ്ഥാ​​ന​​ക്കാ​​രാ​​യ വൂ​​ള്‍​വ്‌​​സി​​നോ​​ട് 2-1ന്‍റെ ​​അ​​പ്ര​​തീ​​ക്ഷി​​ത തോ​​ല്‍​വി​​യാ​​ണ് ലി​​വ​​ര്‍​പൂ​​ള്‍ വ​​ഴ​​ങ്ങി​​യ​​ത്.

സ്റ്റോ​​പ്പേ​​ജ് ടൈ​​മി​​ല്‍ (90+4) ആ​​ന്ദ്രെ​​യു​​ടെ വ​​ക​​യാ​​യി​​രു​​ന്നു വൂ​​ള്‍​വ്‌​​സി​​ന്‍റെ ജ​​യം കു​​റി​​ച്ച ഗോ​​ള്‍. 78-ാം മി​​നി​​റ്റി​​ല്‍ റോ​​ഡ്രി​​ഗോ ഗോ​​മ​​സ് വൂ​​ള്‍​വ്‌​​സി​​നു ലീ​​ഡ് ന​​ല്‍​കി. എ​​ന്നാ​​ല്‍, 83-ാം മി​​നി​​റ്റി​​ല്‍ മു​​ഹ​​മ്മ​​ദ് സ​​ല​​യി​​ലൂ​​ടെ ലി​​വ​​ര്‍​പൂ​​ള്‍ ഒ​​പ്പ​​മെ​​ത്തി.

മ​​റ്റു മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ എ​​വ​​ര്‍​ട്ട​​ണ്‍ 2-0ന് ​​ബേ​​ണ്‍​ലി​​യെ​​യും സ​​ണ്ട​​ര്‍​ല​​ന്‍​ഡ് 1-0ന് ​​ലീ​​ഡ്‌​​സ് യു​​ണൈ​​റ്റ​​ഡി​​നെ​​യും തോ​​ല്‍​പ്പി​​ച്ചു. 48 പോ​​യി​​ന്‍റു​​മാ​​യി അ​​ഞ്ചാം സ്ഥാ​​ന​​ത്താ​​ണ് ലി​​വ​​ര്‍​പൂ​​ള്‍ എഫ്സി.

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: മാ​ഞ്ച​സ്റ്റ​ർ സി​റ്റി ഇ​ന്ന് നോ‌‌​ട്ടിം​ഗ്ഹാം ഫോ​റ​സ്റ്റി​നെ നേ​രി​ടും

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ഇ​ന്ന് സൂ​പ്പ​ർ പോ​രാ‌‌‌​ട്ടം. രാ​ത്രി ഒ​ന്നി​ന് ന‌‌​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ മാ​ഞ്ച​സ്റ്റ​ർ സി​റ്റി നോ‌​ട്ടിം​ഗ്ഹാം ഫോ​റ​സ്റ്റി​നെ നേ​രി​ടും.

പ്രീ​മി​യ​ർ ലീ​ഗി​ൽ ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള മാ​ഞ്ച​സ്റ്റ​ർ സി​റ്റി തു​ട​ർ​ച്ച​യാ​യ അ​ഞ്ചാം ജ​യ​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. 28 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 59 പോ​യി​ന്‍റാ​ണ് സി​റ്റി​ക്കു​ള്ള​ത്.

28 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 27 പോ​യി​ന്‍റാ​ണ് നോ‌‌​ട്ടിം​ഗ്ഹാം ഫോ​റ​സ്റ്റി​നു​ള്ള​ത്. ലീ​ഗ് ടേ​ബി​ളി​ൽ 17-ാം സ്ഥാ​ന​ത്താ​ണ് നോ​ട്ടിം​ഗ്ഹാം ഫോ​റ​സ്റ്റ്.

Sports

വി​ജ​യ കു​തി​പ്പ് തു​ട​രാ​ൻ ആ​ഴ്സ​ണ​ൽ; പി​ടി​ച്ചു​കെ​ട്ടാ​ൻ ബ്രൈ​റ്റ​ൺ

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ വി​ജ​യ കു​തി​പ്പ് തു​ട​രാ​ൻ ക​രു​ത്ത​രാ​യ ആ​ഴ്സ​ണ​ൽ. ഇ​ന്ന് ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി ഒ​ന്നി​ന് ന‌​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ബ്രൈ​റ്റ​ൺ ആ​ണ് ആ​ഴ്സ​ണി​ന്‍റെ എ​തി​രാ​ളി​ക​ൾ.

ലീ​ഗി​ൽ നി​ല​വി​ൽ ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള ആ​ഴ്സ​ണ​ൽ ‌തു‌​ർ​ച്ച​യാ​യ മൂ​ന്നാം ജ​യം ല​ക്ഷ്യ​മി​ട്ടാ​ണ് ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. 29 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 64 പോ​യി​ന്‍റാ​ണ് ആ​ഴ്സ​ണ​ലി​നു​ള്ള​ത്.

28 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 37 പോ​യി​ന്‍റാ​ണ് ബ്രൈ​റ്റ​ണു​ള്ള​ത്. ലീ​ഗ് ‌ടേ​ബി​ളി​ൽ 12-ാം സ്ഥാ​ന​ത്താ​ണ് ബ്രൈ​റ്റ​ൺ.

Sports

വി​ജ​യം തു​ട​രാ​ൻ ലി​വ​ർ​പൂ​ൾ; പി​ടി​ച്ചു​കെ​ട്ടാ​ൻ വൂ​ൾ​വ്സ്

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ വി​ജ​യം തു​ട​രാ​ൻ ലി​വ​ർ​പൂ​ൾ എ​ഫ്സി. ഇ​ന്ന് രാ​ത്രി ഒ​ന്നേ മു​ക്കാ​ലി​ന് ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ വൂ​ൾ​വ്സാ​ണ് ലി​വ​ർ​പൂ​ളി​ന്‍റെ എ​തി​രാ​ളി​ക​ൾ.

വോ​ൾ​വ​ർ​ഹാം​പ്ട​ണി​ലെ മൊ​ളി​നെ​ക്സ് സ്റ്റേ​ഡി​യ​മാ​ണ് വേ​ദി. വൂ​ൾ​വ്സി​ന്‍റെ ഹോം ​ഗ്രൗ​ണ്ടാ​ണ് മൊ​ളി​നെ​ക്സ്.

ലീ​ഗി​ൽ തു​ട​ർ​ച്ച​യാ​യ നാ​ലാം ജ​യം ല​ക്ഷ്യ​മി​ട്ടാ​ണ് ലി​വ​ർ​പൂ​ൾ ഇ​റ​ങ്ങു​ന്ന​ത്. ക​ഴി​ഞ്ഞ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ൽ സ​ണ്ട​ർ​ല​ൻ​ഡ്, നോ​ട്ടിം​ഗ്ഹാം ഫോ​റ​സ്റ്റ്, വെ​സ്റ്റ് ഹാം ​യു​ണൈ​റ്റ​ഡ് എ​ന്നീ ടു​മ​ക​ളെ​യാ​ണ് ലി​വ​ർ​പൂ​ൾ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

28 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 48 പോ​യി​ന്‍റു​ള്ള ലി​വ​ർ​പൂ​ൾ നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ അ​ഞ്ചാം സ്ഥാ​ന​ത്താ​ണ്. 13 പോ​യി​ന്‍റു​ള്ള വൂ​ൾ​വ്സ് അ​വ​സാ​ന സ്ഥാ​ന​ത്താ​ണ്.

Sports

ചെ​​ല്‍​സി ക​​ട​​ന്ന് പീരങ്കി

ല​​ണ്ട​​ന്‍: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ര്‍ ലീ​​ഗ് ഫു​​ട്‌​​ബോ​​ളി​​ലെ നി​​ര്‍​ണാ​​യ​​ക പോ​​രാ​​ട്ട​​ത്തി​​ല്‍ ആ​​ഴ്‌​​സ​​ണ​​ല്‍ എ​​ഫ്‌​​സി​​ക്കു ജ​​യം. ഹോം ​​ഗ്രൗ​​ണ്ടി​​ല്‍ ആ​​ഴ്‌​​സ​​ണ​​ല്‍ 2-1ന് ​​ചെ​​ല്‍​സി എ​​ഫ്‌​​സി​​യെ തോ​​ല്‍​പ്പി​​ച്ചു.

മ​​റ്റു മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ ഫു​​ള്‍​ഹാം 2-1ന് ​​ടോ​​ട്ട​​ന്‍​ഹാ​​മി​​നെ​​യും മാ​​ഞ്ച​​സ്റ്റ​​ര്‍ യു​​ണൈ​​റ്റ​​ഡ് 2-1ന് ​​ക്രി​​സ്റ്റ​​ല്‍ പാ​​ല​​സി​​നെ​​യും കീ​​ഴ​​ട​​ക്കി. ബ്രൈ​​റ്റ​​ണ്‍ ഇ​​തേ വ്യ​​ത്യാ​​സ​​ത്തി​​ല്‍ നോ​​ട്ടിം​​ഗ്ഹാ​​മി​​നെ​​യും തോ​​ല്‍​പ്പി​​ച്ചു.

ലീ​​ഗി​​ല്‍ 29 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് 64 പോ​​യി​​ന്‍റു​​മാ​​യി ആ​​ഴ്‌​​സ​​ണ​​ല്‍ ഒ​​ന്നാം സ്ഥാ​​ന​​ത്ത് തു​​ട​​രു​​ന്നു. മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി (59), മാ​​ഞ്ച​​സ്റ്റ​​ര്‍ യു​​ണൈ​​റ്റ​​ഡ് (51) ടീ​​മു​​ക​​ളാ​​ണ് തു​​ട​​ര്‍​ന്നു​​ള്ള സ്ഥാ​​ന​​ങ്ങ​​ളി​​ല്‍.

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: ലി​വ​ർ​പൂ​ളി​ന് ഗം​ഭീ​ര ജ​യം

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ലി​വ​ർ​പൂ​ൾ എ​ഫ്സി​ക്ക് ഗം​ഭീ​ര ജ​യം. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ വെ​സ്റ്റ് ഹാ​മി​നെ ര​ണ്ടി​നെ​തി​രെ അ​ഞ്ച് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു.

ലി​വ​ർ​പൂ​ളി​ന് വേ​ണ്ടി ഹ്യൂ​ഗോ എ​ക്കി​ടി​ക്കെ, വി​ർ​ജി​ൽ വാ​ൻ ഡൈ​ക്ക്, അ​ല​ക്സി​സ് മ​ക് അ​ലി​സ്റ്റ​ർ എ​ന്നി​വ​രാ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. വെ​സ്റ്റ് ഹാം ​താ​രം അ​ക്സ​ൽ ഡി​സാ​സി​യു​ടെ ഓ​ൺ ഗോ​ളും ലി​വ​ർ​പൂ​ളി​ന്‍റെ ഗോ​ൾ പ​ട്ടി​ക​യി​ലു​ണ്ട്.

ടോ​മ​സ് സൗ​സെ​ക്കും വ​ലൈ​ന്‍റ​ൻ കാ​സ്റ്റെ​ലാ​നോ​സു​മാ​ണ് വെ​സ്റ്റ് ഹാ​മി​ന് വേ​ണ്ടി ഗോ​ളു​ക​ൾ സ്കോ​ർ ചെ​യ്ത​ത്. വി​ജ​യ​ത്തോ​ടെ ലി​വ​ർ​പൂ​ളി​ന് 48 പോ​യി​ന്‍റോ​യി. ഇ​തോ​ടെ ലി​വ​ർ​പൂ​ൾ പോ​യി​ന്‍റ് ടേ​ബി​ളി​ൽ അ​ഞ്ചാം സ്ഥാ​ന​ത്തെ​ത്തി.

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: ആ​സ്റ്റ​ൺ വി​ല്ല​യെ വീ​ഴ്ത്തി വൂ​ൾ​വ്സ്

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ വൂ​ൾ​വ്സി​ന് ത​ക​ർ​പ്പ​ൻ ജ​യം. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ആ​സ്റ്റ​ൺ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു.

ജാ​വോ ഗോ​മ​സും റോ​ഡ്രി​ഗോ ഗോ​മ​സും ആ​ണ് വൂ​ൾ​വ്സി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ജാ​വോ 61-ാം മി​നി​റ്റി​ലും റോ​ഡ്രി​ഗോ 90+8ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ വൂ​ൾ​വ്‌​സി​ന് 13 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ അ​വ​സാ​ന സ്ഥാ​ന​ത്താ​ണ് വൂ​ൾ​വ്സ്. മ​ത്സ​ര​ത്തി​ൽ പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും 51 പോ​യി​ന്‍റു​ള്ള ആ​സ്റ്റ​ൺ വി​ല്ല മൂ​ന്നാ​മ​താ​ണു​ള്ള​ത്.

Sports

ആ​​ഴ്സ​​ണ​​ൽ കു​​തി​​പ്പ് തു​​ട​​രു​​ന്നു

ല​​ണ്ട​​ൻ: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ ആ​​ഴ്സ​​ണ​​ൽ കു​​തി​​പ്പ് തു​​ട​​രു​​ന്നു. ടോ​​ട്ട​​ൻ​​ഹാം ഹോ​​ട്സ്പ​​റി​​നെ ഒ​​ന്നി​​നെ​​തി​​രേ നാ​​ല് ഗോ​​ളു​​ക​​ൾ​​ക്ക് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.

എ​​ബ​​റി​​ച്ചി എ​​സെ​​യു​​ടെ​​യും വി​​ക്ട​​ർ ഗ്യോ​​കെെ​​ർ​​സി​​ന്‍റെ​​യും ഇ​​ര​​ട്ട ഗോ​​ളു​​ക​​ളാ​​ണ് ആ​​ഴ്സ​​ണ​​ലി​​ന് ത​​ക​​ർ​​പ്പ​​ൻ ജ​​യം സ​​മ്മാ​​നി​​ച്ച​​ത്. ജ​​യ​​ത്തോ​​ടെ 61 പോ​​യി​​ന്‍റു​​മാ​​യി ആ​​ഴ്സ​​ണ​​ല​​ൽ വ​​ൻ മു​​ന്നേ​​റ്റം ന​​ട​​ത്തി. ര​​ണ്ടാം സ്ഥാ​​ന​​ത്തു​​ള്ള മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി​​ക്ക് 56 പോ​​യി​​ന്‍റാ​​ണു​​ള്ള​​ത്.

മ​​ത്സ​​ര​​ത്തി​​ന്‍റെ 32-ാം മി​​നി​​റ്റി​​ൽ എ​​ബ​​റി​​ച്ചി എ​​സെ ആ​​ഴ്സ​​ണ​​ലി​​ന് ആ​​ദ്യ ലീ​​ഡ് സ​​മ്മാ​​നി​​ച്ചു. 34-ാം മി​​നി​​റ്റി​​ൽ ര​​ണ്ടാ​​ൾ കോ​​ലോ മ്യൂ​​നി ടോ​​ട്ട​​ൻ​​ഹാ​​മി​​നെ ഒ​​പ്പ​​മെ​​ത്തി​​ച്ചു. 47-ാം മി​​നി​​റ്റി​​ൽ വി​​ക്ട​​ർ ഗ്യോ​​കെെ​​ർ​​സി ആ​​ഴ​​സ​​ണ​​ലി​​നെ വീ​​ണ്ടും മു​​ന്നി​​ലെ​​ത്തി​​ച്ചു.

61-ാം മി​​നി​​റ്റി​​ൽ എ​​സെ ആ​​ഴ്സ​​ണ​​ലി​​ന് 3-1ന്‍റെ ലീ​​ഡ് ന​​ൽ​​കി. 90+4 മി​​നി​​റ്റി​​ൽ ഗ്യോ​​കെെ​​ർ​​സി ആ​​ഴ്സ​​ണ​​ലി​​നാ​​യി നാ​​ലാം ഗോ​​ൾ നേ​​ടി വ​​ൻ ജ​​യ​​മൊ​​രു​​ക്കി.

മ​​റ്റ് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ക്രി​​സ്റ്റ​​ൽ പാ​​ല​​സ് 1-0ന് ​​വോ​​ൾ​​വ​​ർ​​ഹാം​​പ്ട​​ണെ​​യും ലി​​വ​​ർ​​പൂള്‍ 1-0ന് ​​നോ​​ട്ടിം​​ഗ്ഹാം ഫോ​​റ​​സ്റ്റി​​നെ​​യും ഫു​​ൾ​​ഹാം 3-1ന് ​​സുണ്ടര്‍ലാ​​ൻ​​ഡി​​നെ​​യും പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.

Sports

ഗ​​ണ്ണേ​​ഴ്‌​​സി​​നു കുടുക്ക്

ല​​ണ്ട​​ന്‍: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ര്‍ ലീ​​ഗ് ഫു​​ട്‌​​ബോ​​ള്‍ പോ​​യി​​ന്‍റ് പ​​ട്ടി​​ക​​യു​​ടെ ത​​ല​​പ്പ​​ത്തു​​ള്ള ആ​​ഴ്‌​​സ​​ണ​​ല്‍ എ​​ഫ്‌​​സി​​യു​​ടെ പി​​ടി അ​​യ​​യു​​ന്നു.

വോ​​ള്‍​വ​​ര്‍​ഹാം​​ട​​ണ്‍ വാ​​ണ്ട​​റേ​​ഴ്‌​​സി​​ന് എ​​തി​​രാ​​യ എ​​വേ പോ​​രാ​​ട്ട​​ത്തി​​ല്‍ സ്റ്റോ​​പ്പേ​​ജ് ടൈം ​​ഗോ​​ളി​​ല്‍ ഗ​​ണ്ണേ​​ഴ്‌​​സ് 2-2ന്‍റെ ​​സ​​മ​​നി​​ല​​യി​​ല്‍ കു​​ടു​​ങ്ങി. ര​​ണ്ടു ഗോ​​ളി​​ന്‍റെ ലീ​​ഡ് നേ​​ടി​​യ​​ശേ​​ഷ​​മാ​​ണ് ആ​​ഴ്‌​​സ​​ണ​​ലിന്‍റെ സ​​മ​​നി​​ല.

27 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് 58 പോ​​യി​​ന്‍റു​​മാ​​യി ആ​​ഴ്‌​​സ​​ണ​​ല്‍ എഫ്സി ഒ​​ന്നാം സ്ഥാ​​ന​​ത്ത് തു​​ട​​രു​​ന്നു. 26 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് 53 പോ​​യി​​ന്‍റു​​മാ​​യി മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റിയാ​​ണ് ര​​ണ്ടാം സ്ഥാ​​ന​​ത്ത്.

Sports

സി​​റ്റി, ലി​​വ​​ര്‍​പൂ​​ള്‍ ജ​​യ​​ത്തി​​ല്‍

ല​​ണ്ട​​ന്‍: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ര്‍ ലീ​​ഗ് ഫു​​ട്‌​​ബോ​​ളി​​ല്‍ മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി എ​​ഫ്‌​​സി, ലി​​വ​​ര്‍​പൂ​​ള്‍ എ​​ഫ്‌​​സി ടീ​​മു​​ക​​ള്‍​ക്കു ജ​​യം.

സി​​റ്റി ഹോം ​​മ​​ത്സ​​ര​​ത്തി​​ല്‍ 3-0ന് ​​ഫു​​ള്‍​ഹാ​​മി​​നെ ത​​ക​​ര്‍​ത്ത​​പ്പോ​​ള്‍ ലി​​വ​​ര്‍​പൂ​​ള്‍ എ​​വേ പോ​​രാ​​ട്ട​​ത്തി​​ല്‍ 1-0ന് ​​സ​​ണ്ട​​ര്‍​ല​​ന്‍​ഡി​​നെ മ​​റി​​ക​​ട​​ന്നു.

അ​​ന്‍റോ​​യി​​ന്‍ സെ​​നെ​​ന്യൊ (24), നി​​ക്കൊ ഒ​​റി​​ല്ലി (30), എ​​ര്‍​ലിം​​ഗ് ഹാ​​ല​​ണ്ട് (39) എ​​ന്നി​​വ​​രാ​​യി​​രു​​ന്നു മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി​​ക്കാ​​യി വ​​ല​​കു​​ലു​​ക്കി​​യ​​ത്. 61-ാം മി​​നി​​റ്റി​​ല്‍ വി​​ര്‍​ജി​​ല്‍ വാ​​ന്‍ ഡി​​ക്ക് നേ​​ടി​​യ ഗോ​​ളി​​ന് ലി​​വ​​ര്‍​പൂ​​ള്‍ സ​​ണ്ട​​ര്‍​ല​​ന്‍​ഡി​​നെ തോ​​ല്‍​പ്പി​​ച്ചു.

ആ​​സ്റ്റ​​ണ്‍ വി​​ല്ല 1-0ന് ​​ബ്രൈ​​റ്റ​​ണി​​നെ​​ തോ​​ല്‍​പ്പി​​ച്ചു. 26 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് 53 പോ​​യി​​ന്‍റു​​മാ​​യി മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി ലീ​​ഗ് ടേ​​ബി​​ളി​​ല്‍ ര​​ണ്ടാം സ്ഥാ​​ന​​ത്ത് തു​​ട​​രു​​ന്നു. ആ​​ഴ്‌​​സ​​ണ​​ലാ​​ണ് (56) ഒ​​ന്നാ​​മ​​ത്. ലി​​വ​​ര്‍​പൂ​​ള്‍ 42 പോ​​യി​​ന്‍റു​​മാ​​യി ആ​​റാം സ്ഥാ​​ന​​ത്തു​​ണ്ട്.

Sports

ടോ​​ട്ട​​ന്‍​ഹാം തോ​​റ്റു, കോ​​ച്ച് പു​​റ​​ത്ത്

ല​​ണ്ട​​ന്‍: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ര്‍ ലീ​​ഗ് ഫു​​ട്‌​​ബോ​​ളി​​ല്‍ ന്യൂ​​കാ​​സി​​ല്‍ യു​​ണൈ​​റ്റ​​ഡി​​ന് എ​​തി​​രാ​​യ ഹോം ​​മ​​ത്സ​​ര​​ത്തി​​ല്‍ ടോ​​ട്ട​​ന്‍​ഹാം ഹോ​​ട്ട്‌​​സ്പു​​റി​​നു തോ​​ല്‍​വി. 2-1നാ​​യി​​രു​​ന്നു ടോ​​ട്ട​​ന്‍​ഹാം വീ​​ണ​​ത്.

തോ​​ല്‍​വി​​ക്കു പി​​ന്നാ​​ലെ ടീം ​​മാ​​നേ​​ജ​​ര്‍ സ്ഥാ​​ന​​ത്തു​​നി​​ന്ന് തോ​​മ​​സ് ഫ്രാ​​ങ്ക് പു​​റ​​ത്താ​​യി. 26 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് 29 പോ​​യി​​ന്‍റു​​മാ​​യി 16-ാം സ്ഥാ​​ന​​ത്താ​​ണ് ടോ​​ട്ട​​ന്‍​ഹാം. 36 പോ​​യി​​ന്‍റു​​മാ​​യി ന്യൂ​​കാ​​സി​​ല്‍ 10-ാം സ്ഥാ​​ന​​ത്തേ​​ക്കു​​യ​​ര്‍​ന്നു.

ചെ​​ല്‍​സി, യു​​ണൈ​​റ്റ​​ഡ്

ചെ​​ല്‍​സി 2-2ന് ​​ലീ​​ഡ്‌​​സ് യു​​ണൈ​​റ്റ​​ഡു​​മാ​​യും മാ​​ഞ്ച​​സ്റ്റ​​ര്‍ യു​​ണൈ​​റ്റ​​ഡ് 1-1ന് ​​വെ​​സ്റ്റ് ഹാം ​​യു​​ണൈ​​റ്റ​​ഡു​​മാ​​യും സ​​മ​​നി​​ല​​യി​​ല്‍ പി​​രി​​ഞ്ഞു.

സ്റ്റോ​​പ്പേ​​ജ് ടൈ​​മി​​ല്‍ (90+6) ബെ​​ന്യാ​​മി​​ന്‍ സെ​​സ്‌​​കോ​​യി​​ലൂ​​ടെ​​യാ​​യി​​രു​​ന്നു മാ​​ഞ്ച​​സ്റ്റ​​ര്‍ യു​​ണൈ​​റ്റ​​ഡി​​ന്‍റെ സ​​മ​​നി​​ല ഗോ​​ള്‍. ചെ​​ല്‍​സി ര​​ണ്ടു ഗോ​​ളി​​നു മു​​ന്നി​​ട്ടു​​നി​​ന്ന​​ശേ​​ഷ​​മാ​​യി​​രു​​ന്നു സ​​മ​​നി​​ല വ​​ഴ​​ങ്ങി​​യ​​ത്.

Sports

സ്റ്റോ​​പ്പേ​​ജ് ടൈം ​​ഗോ​​ളി​​ല്‍ മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി ലി​​വ​​ര്‍​പൂ​​ളി​​നെ തോ​​ല്‍​പ്പി​​ച്ചു

ലി​​വ​​ര്‍​പൂ​​ള്‍: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ര്‍ ലീ​​ഗ് ഫു​​ട്‌​​ബോ​​ളി​​ല്‍ സ്റ്റോ​​പ്പേ​​ജ് ടൈം ​​ഗോ​​ളി​​ല്‍ മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി എ​​ഫ്‌​​സി​​ക്കു ജ​​യം.

നി​​ല​​വി​​ലെ ചാ​​മ്പ്യ​​ന്മാ​​രാ​​യ ലി​​വ​​ര്‍​പൂ​​ള്‍ എ​​ഫ്‌​​സി​​ക്കെ​​തി​​രേ 1-2നാ​​യി​​രു​​ന്നു മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി ജ​​യം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. സ്റ്റോ​​പ്പേ​​ജ് ടൈ​​മി​​ലെ പെ​​നാ​​ല്‍​റ്റി (90+3) ല​​ക്ഷ്യ​​ത്തി​​ലെ​​ത്തി​​ച്ച് എ​​ര്‍​ലിം​​ഗ് ഹാ​​ല​​ണ്ട് മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി​​ക്കു ജ​​യ​​മൊ​​രു​​ക്കി. പി​​ന്നി​​ല്‍​നി​​ന്നെ​​ത്തി​​യാ​​യി​​രു​​ന്നു പെ​​പ് ഗ്വാ​​ര്‍​ഡി​​യോ​​ള​​യു​​ടെ സി​​റ്റി​​സ​​ണ്‍​സ് വെ​​ന്നി​​ക്കൊ​​ടി പാ​​റി​​ച്ച​​ത്.

ഗോ​​ള്‍​ര​​ഹി​​ത​​മാ​​യ ആ​​ദ്യ പ​​കു​​തി​​ക്കു​​ശേ​​ഷം 74-ാം മി​​നി​​റ്റി​​ല്‍ ഡൊ​​മി​​നി​​ക് സൊ​​ബോ​​സ്ലാ​​യി​​യി​​ലൂ​​ടെ ലി​​വ​​ര്‍​പൂ​​ള്‍ എ​​ഫ്‌​​സി ലീ​​ഡ് നേ​​ടി. 30 വാ​​ര​​ ദൂ​​രെ​​നി​​ന്നു​​ള്ള മി​​ന്നും ഫ്രീ​​കി​​ക്ക് ഗോ​​ളാ​​യി​​രു​​ന്നു അ​​ത്. ഹോം ​​ഗ്രൗ​​ണ്ടാ​​യ ആ​​ന്‍​ഫീ​​ല്‍​ഡി​​ല്‍ ലി​​വ​​ര്‍​പൂ​​ള്‍ ആ​​രാ​​ധ​​ക​​ര്‍ മ​​തി​​മ​​റ​​ന്ന നി​​മി​​ഷം. എ​​ന്നാ​​ല്‍, 84-ാം മി​​നി​​റ്റി​​ല്‍ ബെ​​ര്‍​ണാ​​ഡൊ സി​​ല്‍​വ​​യി​​ലൂ​​ടെ മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി 1-1ന് ​​ഒ​​പ്പ​​മെ​​ത്തി.

ഇ​​ഞ്ചു​​റി ടൈ​​മി​​ലേ​​ക്കു നീ​​ണ്ട​​പ്പോ​​ള്‍ എ​​ര്‍​ലിം​​ഗ് ഹാ​​ല​​ണ്ടി​​ലൂ​​ടെ സി​​റ്റി ജ​​യ​​ത്തി​​ല്‍. 90+13-ാം മി​​നി​​റ്റി​​ല്‍ സൊ​​ബോ​​സ്ലാ​​യി ചു​​വ​​പ്പ് കാ​​ര്‍​ഡ് ക​​ണ്ട​​തോ​​ടെ ലി​​വ​​ര്‍​പൂ​​ള്‍ എ​​ഫ്‌​​സി 10 പേ​​രോ​​ടെ​​യാ​​ണ് മ​​ത്സ​​രം അ​​വ​​സാ​​നി​​പ്പി​​ച്ച​​ത്.

മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ല്‍ ക്രി​​സ്റ്റ​​ല്‍ പാ​​ല​​സ് എ​​ഫ്‌​​സി 1-0ന് ​​ബ്രൈ​​റ്റ​​ണി​​നെ തോ​​ല്‍​പ്പി​​ച്ചു. ജ​​യ​​ത്തോ​​ടെ പ്രീ​​മി​​യ​​ര്‍ ലീ​​ഗ് കി​​രീ​​ട പോ​​രാ​​ട്ട​​ത്തി​​ല്‍ മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി എ​​ഫ്‌​​സി ആ​​ഴ്‌​​സ​​ണ​​ല്‍ എ​​ഫ്‌​​സി​​ക്കു തൊ​​ട്ടു​​പി​​ന്നി​​ലു​​ണ്ട്.

25 മ​​ത്സ​​ര​​ങ്ങ​​ള്‍ പൂ​​ര്‍​ത്തി​​യാ​​യ​​പ്പോ​​ള്‍ ആ​​ഴ്‌​​സ​​ണ​​ല്‍ 56ഉം ​​മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി 50 പോ​​യി​​ന്‍റു​​മാ​​യി യ​​ഥാ​​ക്ര​​മം ആ​​ദ്യ ര​​ണ്ടു സ്ഥാ​​ന​​ങ്ങ​​ളി​​ല്‍ തു​​ട​​രു​​ന്നു. 39 പോ​​യി​​ന്‍റു​​ള്ള ലി​​വ​​ര്‍​പൂ​​ള്‍ ആ​​റാം സ്ഥാ​​ന​​ത്താ​​ണ്.

Sports

സ്റ്റോ​​പ്പേ​​ജി​​ല്‍ മാ​​ഞ്ച​​സ്റ്റ​​ര്‍ ജയം

മാ​​ഞ്ച​​സ്റ്റ​​ര്‍: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ര്‍ ലീ​​ഗ് ഫു​​ട്‌​​ബോ​​ളി​​ല്‍ സ്റ്റോ​​പ്പേ​​ജ് ടൈം ​​ഗോ​​ളി​​ല്‍ മാ​​ഞ്ച​​സ്റ്റ​​ര്‍ യു​​ണൈ​​റ്റ​​ഡ് എ​​ഫ്സി​​ക്കു ജ​​യം. അ​​ഞ്ച് ഗോ​​ള്‍ പി​​റ​​ന്ന ഹോം ​​ത്രി​​ല്ല​​റി​​ല്‍ മാ​​ഞ്ച​​സ്റ്റ​​ര്‍ യു​​ണൈ​​റ്റ​​ഡ് 3-2ന് ​​ഫു​​ള്‍​ഹാ​​മി​​നെ കീ​​ഴ​​ട​​ക്കി.

90+4-ാം മി​​നി​​റ്റി​​ല്‍ ബെ​​ന്യാ​​മി​​ന്‍ ഷെ​​ഷ്‌​​കൊ നേ​​ടി​​യ ഗോ​​ളി​​ലാ​​യി​​രു​​ന്നു മാ​​ഞ്ച​​സ്റ്റ​​ര്‍ യു​​ണൈ​​റ്റ​​ഡി​​ന്‍റെ ജ​​യം. ഇ​​ട​​ക്കാ​​ല പ​​രി​​ശീ​​ല​​ക​​നാ​​യ മൈ​​ക്കി​​ള്‍ കാ​​രി​​ക്കി​​ന്‍റെ ശി​​ക്ഷ​​ണ​​ത്തി​​നു കീ​​ഴി​​ല്‍ പ്രീ​​മി​​യ​​ര്‍ ലീ​​ഗി​​ല്‍ മാ​​ഞ്ച​​സ്റ്റ​​ര്‍ യു​​ണൈ​​റ്റ​​ഡി​​ന്‍റെ തു​​ട​​ര്‍​ച്ച​​യാ​​യ മൂ​​ന്നാം ജ​​യ​​മാ​​ണ്.

മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി എ​​ഫ്‌​​സി​​ക്കു സ​​മ​​നി​​ല. എ​​വേ പോ​​രാ​​ട്ട​​ത്തി​​ല്‍ ടോ​​ട്ട​​ന്‍​ഹാം ഹോ​​ട്ട്‌​​സ്പു​​റി​​നോ​​ട് 2-2ന് ​​മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി സ​​മ​​നി​​ല​​യി​​ല്‍ പി​​രി​​ഞ്ഞു. 2-0നു ​​മു​​ന്നി​​ലെ​​ത്തി​​യ​​ശേ​​ഷ​​മാ​​യി​​രു​​ന്നു സി​​റ്റി സ​​മ​​നി​​ല വ​​ഴ​​ങ്ങി​​യ​​ത്.

Sports

ആ​ഴ്സ​ണ​ൽ കു​തി​ക്കു​ന്നു; ലീ​ഡ്സ് യു​ണൈ​റ്റ​ഡി​നെ ത​ക​ർ​ത്തു

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ ആ​ഴ്സ​ണ​ൽ കു​തി​ക്കു​ന്നു. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ലീ​ഡ്സ് യു​ണൈ​റ്റ​ഡി​നെ എ​തി​രി​ല്ലാ​ത്ത നാ​ല് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു.

മാ​ർ​ട്ടി​ൻ സു​ബി​മെ​ൻ​ഡി, വി​ക്ട​ർ ഗ്യോ​കെ​രെ​സ്, ഗ​ബ്രി​യേ​ൽ ജീ​സ​സ് എ​ന്നി​വ​രാ​ണ് ആ​ഴ്സ​ണ​ലി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ലീ​ഡ്സ് താ​രം കാ​ൾ ഡ​ർ​ലോ​വി​ന്‍റെ ഓ​ൺ ഗോ​ളും ആ​ഴ്സ​ണ​ലി​ന്‍റെ ഗോ​ൾ പ​ട്ടി​ക​യി​ലു​ണ്ട്.

ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ന്ന ആ​ഴ്സ​ണ​ൽ ഗം​ഭീ​ര ഫോ​മി​ലാ​ണ്. വി​ജ​യ​ത്തോ​ടെ ആ​ഴ്സ​ണ​ലി​ന് 53 പോ​യി​ന്‍റാ​യി.

Sports

വി​ജ​യ​വ​ഴി​യി​ൽ തി​രി​ച്ചെ​ത്തി ലി​വ​ർ​പൂ​ൾ; ന്യൂ​കാ​സി​ലി​നെ​തി​രെ ഗം​ഭീ​ര ജ​യം

ലി​വ​ർ​പൂ​ൾ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ വി​ജ​യ​വ​ഴി​യി​ൽ തി​രി​ച്ചെ​ത്തി ലി​വ​ർ​പൂ​ൾ എ​ഫ്സി. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ന്യൂ​കാ​സി​ൽ യു​ണൈ​റ്റ​ഡി​നെ ഒ​ന്നി​നെ​തി​രെ നാ​ല് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു.

ലി​വ​ർ​പൂ​ളി​ന് വേ​ണ്ടി ഹ്യൂ​ഗോ എ​കി​ട്ടി​ക്കെ ര​ണ്ട് ഗോ​ളു​ക​ളും ഫ്ലോ​റി​യ​ൻ വി​ർ​ട്ട്സും ഇ​ബ്രാ​ഹി​മ കൊ​ണാ​ട്ടെ എ​ന്നി​വ​ർ ഓ​രോ ഗോ​ൾ വീ​ത​വും നേ​ടി. ആ​ന്തോ​ണി ഗോ​ർ​ഡ​ൺ ആ​ണ് ന്യൂ​കാ​സി​ലി​ന് വേ​ണ്ടി ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ നാ​ല് മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യം നേ​ടാ​ൻ സാ​ധി​ക്കാ​തി​രു​ന്ന ലി​വ​ർ​പൂ​ളി​ന് ഇ​ന്ന​ത്തെ വി​ജ​യം ആ​ശ്വാ​സ​ക​ര​മാ​ണ്. വി​ജ​യ​ത്തോ​ടെ ലി​വ​ർ​പൂ​ളി​ന് 39 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ അ​ഞ്ചാം സ്ഥാ​ന​ത്താ​ണ് ലി​വ​ർ​പൂ​ൾ.

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: എ​വ​ർ​ട്ട​ണെ സ​മ​നി​ല​യി​ൽ ത​ള​ച്ച് ലീ​ഡ്സ് യു​ണൈ​റ്റ​ഡ്

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ്ഗ് ​ഫു​ട്ബോ​ളി​ൽ എ​വ​ർ​ട്ട​ണെ സ​മ​നി​ല​യി​ൽ ത​ള​ച്ച് ലീ​ഡ്സ് യു​ണൈ​റ്റ​ഡ്. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​രു ടീ​മു​ക​ളും ഓ​രോ ഗോ​ൾ വീ​തം നേ​ടി.

തി​യേ​ർ​നോ ബാ​രി​യാ​ണ് എ​വ​ർ​ട്ട​ണ് വേ​ണ്ടി ഗോ​ൾ നേ​ടി​യ​ത്. ജെ​യിം​സ് ജ​സ്റ്റി​ൻ ആ​ണ് ലീ​ഡ്സി​നാ​യി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

മ​ത്സ​രം സ​മ​നി​ല​യാ​യ​തോ​ടെ എ​വ​ർ​ട്ട​ണ് 33 പോ​യി​ന്‍റും ലീ​ഡ്സി​ന് 26 പോ​യി​ന്‍റു​മാ​യി. ലീ​ഗ് ടേ​ബി​ളി​ൽ എ​വ​ർ​ട​ൺ പ​ത്താം സ്ഥാ​ന​ത്തും ലീ​ഡ്സ് 16-ാം സ്ഥാ​ന​ത്തു​മാ​ണു​ള്ള​ത്.

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: ആ​ഴ്സ​ണ​ലി​നെ വീ​ഴ്ത്തി മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ്

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ആ​ഴ്സ​ണ​ലി​നെ​തി​രെ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് ജ​യം. ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ര​ണ്ടി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​ണ് യു​ണൈ​റ്റ​ഡ് വി​ജ​യി​ച്ച​ത്.

ബ്ര​യാ​ൻ എം​ബി​യോ​മോ, പാ​ട്രി​ക്ക് ഡോ​ർ​ഗു, മ​ത്യൂ​സ് കു​ൻ​ഹ എ​ന്നി​വ​രാ​ണ് യു​ണൈ​റ്റ​ഡി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. മൈ​ക്ക​ൽ മെ​റി​നോ​യാ​ണ് ആ​ഴ്സ​ണ​ലി​ന് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്. യു​ണൈ​റ്റ​ഡ് താ​രം ലി​സാ​ൻ​ഡ്രോ മാ​ർ​ട്ടി​ന​സി​ന്‍റെ ഓ​ൺ ഗോ​ളും ആ​ഴ്സ​ണ​ലി​ന്‍റെ ഗോ​ൾ പ​ട്ടി​ക​യി​ലു​ണ്ട്.

വി​ജ‍​യ​ത്തോ​ടെ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് 38 പോ​യി​ന്‍റാ​യി. ലീ​ഗ് ടേ​ബി​ളി​ൽ നാ​ലാ​മ​തെ​ത്താ​നും യു​ണൈ​റ്റ​ഡി​നാ​യി. മ​ത്സ​ര​ത്തി​ൽ പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും 50 പോ​യി​ന്‍റു​ള്ള ആ​ഴ്സ​ണ​ൽ ത​ന്നെ ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ക​യാ​ണ്.

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: സ​ണ്ട​ർ​ല​ൻ​ഡി​നെ വീ​ഴ്ത്തി വെ​സ്റ്റ് ഹാം

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ വെ​സ്റ്റ് ഹാ​മി​ന് ജ​യം. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​ണ് വെ​സ്റ്റ് ഗാം ​വി​ജ​യി​ച്ച​ത്.

ക്രൈ​സെ​ൻ​സി​യോ സ​മ്മ​ർ​വി​ല്ലെ​യും ജ​രോ​ഡ് ബോ​വ​നും മ​ത്യേ​സ് ഫെ​ർ​ണാ​ണ്ട​സ് എ​ന്നി​വ​രാ​ണ് വെ​സ്റ്റ് ഹാ​മി​ന് ഗോ​ളു​ക​ൾ നേ​ടി​യ​ത്. ബ്ര​യാ​ൻ ബ്രോ​ബി​യാ​ണ് സ​ണ്ട​ർ​ല​ൻ​ഡി​ന് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ വെ​സ്റ്റ് ഹാ​മി​ന് 20 പോ​യി​ന്‍റാ​യി. നി​ല​വി​ൽ പോ​യി​ന്‍റ് ടേ​ബി​ളി​ൽ 18-ാം സ്ഥാ​ന​ത്താ​ണ് വെ​സ്റ്റ് ഹാം. ​പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും ഒ​മ്പ​താം സ്ഥാ​ന​ത്ത് തു​ട​രു​ക​യാ​ണ് സ​ണ്ട​ൻ​ല​ൻ​ഡ്. 33 പോ​യി​ന്‍റാ​ണ് സ​ണ്ട​ർ​ല​ൻ​ഡി​നു​ള്ള​ത്.

Sports

ആ​​ഴ്‌​​സ​​ണ​​ല്‍ ലി​​വ​​ര്‍​പൂ​​ള്‍ മത്സരം ഗോ​​ള്‍​ര​​ഹി​​ത സ​​മ​​നി​​ല​​യി​​ല്‍

ല​​ണ്ട​​ന്‍: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ര്‍ ലീ​​ഗ് ഫു​​ട്‌​​ബോ​​ളി​​ല്‍ ക​​രു​​ത്ത​​രാ​​യ ആ​​ഴ്‌​​സ​​ണ​​ല്‍ എ​​ഫ്‌​​സി​​യും ലി​​വ​​ര്‍​പൂ​​ള്‍ എ​​ഫ്‌​​സി​​യും ഗോ​​ള്‍​ര​​ഹി​​ത സ​​മ​​നി​​ല​​യി​​ല്‍ പി​​രി​​ഞ്ഞു. സ്വ​​ന്തം ത​​ട്ട​​ക​​മാ​​യ എ​​മി​​റേ​​റ്റ്‌​​സ് സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ അ​​ര​​ങ്ങേ​​റി​​യ മ​​ത്സ​​ര​​ത്തി​​ല്‍ ല​​ഭി​​ച്ച അ​​വ​​സ​​ര​​ങ്ങ​​ള്‍ മു​​ത​​ലാ​​ക്കാ​​നാ​​വാ​​തെ​​യാ​​ണ് ആ​​ഴ്‌​​സ​​ണ​​ല്‍ പോ​​യി​​ന്‍റ് പ​​ങ്കു​​വ​​ച്ച​​ത്.

സ്റ്റോപ്പേജിൽ കൈയാങ്കളി

മ​​ത്സ​​ര​​ത്തി​​ന്‍റെ സ്റ്റോ​​പ്പേ​​ജ് ടൈ​​മി​​ല്‍ (90+3) ആ​​ഴ്‌​​സ​​ണ​​ലി​​ന്‍റെ ഗ​​ബ്രി​​യേ​​ല്‍ മാ​​ര്‍​ട്ടി​​നെ​​ല്ലി വീ​​ണു​​കി​​ട​​ന്ന ലി​​വ​​ര്‍​പൂ​​ളി​​ന്‍റെ പ്ര​​തി​​രോ​​ധ​​ക്കാ​​ര​​ന്‍ കൊ​​ണോ​​ര്‍ ബ്രാ​​ഡ്‌​‌​ലി​​യു​​ടെ ശ​​രീ​​ര​​ത്തി​​ല്‍ പ​​ന്ത് കൊ​​ണ്ടി​​ട്ട​​തി​​നെ​​ത്തു​​ട​​ര്‍​ന്ന് ഇ​​രു​​ടീ​​മി​​ലെ​​യും ക​​ളി​​ക്കാ​​ര്‍ ത​​മ്മി​​ല്‍ ഉ​​ന്തും​​ത​​ള്ളു​​മു​​ണ്ടാ​​യി. ലി​​വ​​ര്‍​പൂ​​ളി​​ന്‍റെ കോ​​ര്‍​ണ​​റി​​നു സ​​മീ​​പ​​ത്തു​​വ​​ച്ച് മാ​​ര്‍​ട്ടി​​നെ​​ല്ലി ചേ​​സ് ചെ​​യ്യാ​​ന്‍ തു​​ട​​ങ്ങി​​യ പ​​ന്ത് പു​​റ​​ത്തേ​​ക്ക​​ടി​​ച്ച് ക്ലി​​യ​​ര്‍ ചെ​​യ്ത ബ്രാ​​ഡ്‌​‌​ലി​​യു​​ടെ കാ​​ലി​​നു പ​​രി​​ക്കേ​​റ്റു. ലി​​വ​​ര്‍​പൂ​​ള്‍ താ​​രം വീ​​ണു​​കി​​ട​​ന്ന് പ​​രി​​ക്ക് അ​​ഭി​​ന​​യി​​ച്ച് സ​​മ​​യം ക​​ള​​യു​​ക​​യാ​​ണെ​​ന്ന​​ധാ​​ര​​ണ​​യി​​ല്‍ മാ​​ര്‍​ട്ടി​​നെ​​ല്ലി പ​​ന്ത് എ​​ടു​​ത്ത് അ​​യാ​​ളു​​ടെ ദേ​​ഹ​​ത്തി​​ട്ടു.

വീ​​ണു​​കി​​ട​​ക്കു​​ക​​യാ​​യി​​രു​​ന്ന ബ്രാ​​ഡ്‌​‌‌​ലി​​യെ ലൈ​​നിനു പു​​റ​​ത്തേ​​ക്ക് ത​​ള്ളി​​മാ​​റ്റാ​​ന്‍ മാ​​ര്‍​ട്ടി​​നെ​​ല്ലി ശ്ര​​മി​​ച്ചു. ഇ​​തോ​​ടെ ലി​​വ​​ര്‍​പൂ​​ള്‍ ക​​ളി​​ക്കാ​​രാ​​യ മ​​ക് അ​​ല്ലി​​സ്റ്റ​​ര്‍, ഡൊ​​മി​​നി​​ക് സൊ​​ബോ​​സ്ലാ​​യ് തു​​ട​​ങ്ങി​​യ​​വ​​ര്‍ രം​​ഗ​​ത്തെ​​ത്തി മാ​​ര്‍​ട്ടി​​നെ​​ല്ലി​​യെ ത​​ള്ളി​​ത്തെ​​റി​​പ്പി​​ച്ചു. ബ്രാ​​ഡ്‌​​ലി​​യെ മെ​​ഡി​​ക്ക​​ല്‍ സം​​ഘം സ്‌​​ട്രെ​​ച്ച​​റി​​ലാ​​ണ് മൈ​​താ​​ന​​ത്തി​​നു പു​​റ​​ത്തേ​​ക്കു കൊ​​ണ്ടു​​പോ​​യ​​ത്.

ചു​​വ​​പ്പ് കാ​​ര്‍​ഡ് ല​​ഭി​​ക്കാ​​നു​​ള്ള കു​​റ്റം മാ​​ര്‍​ട്ടി​​നെ​​ല്ലി ചെ​​യ്ത​​തെ​​ന്ന് ഫു​​ട്‌​​ബോ​​ള്‍ നി​​രീ​​ക്ഷ​​ക​​ര്‍ പി​​ന്നീ​​ടു വ്യ​​ക്ത​​മാ​​ക്കി. സം​​ഭ​​വ​​ത്തി​​ല്‍ ആ​​ഴ്‌​​സ​​ണ​​ല്‍ താ​​ര​​ത്തി​​ന് മ​​ഞ്ഞ​​ക്കാ​​ര്‍​ഡ് ല​​ഭി​​ച്ചി​​രു​​ന്നു. ബ്രാ​​ഡ്‌​​ലി​​ക്ക് ക്ഷ​​മാ​​പ​​ണ സ​​ന്ദേ​​ശ​​മ​​യ​​ച്ച​​താ​​യി മാ​​ര്‍​ട്ടി​​നെ​​ല്ലി സോ​​ഷ്യ​​ല്‍ മീ​​ഡി​​യ​​യി​​ലൂ​​ടെ അ​​റി​​യി​​ച്ചു. ആ​​ദ്യ പ​​കു​​തി​​യി​​ല്‍ ബ്രാ​​ഡ്‌​​ലി​​യു​​ടെ കി​​ടി​​ല​​ന്‍ ഷോ​​ട്ട് ആ​​ഴ്‌​​സ​​ണ​​ലി​​ന്‍റെ പോ​​സ്റ്റി​​ല്‍ ഇ​​ടി​​ച്ചു തെ​​റി​​ച്ചി​​രു​​ന്നു.

ലീ​​ഗി​​ല്‍ 21 മ​​ത്സ​​ര​​ങ്ങ​​ള്‍ പൂ​​ര്‍​ത്തി​​യാ​​യ​​പ്പോ​​ള്‍ 49 പോ​​യി​​ന്‍റു​​മാ​​യി ആ​​ഴ്‌​​സ​​ണ​​ല്‍ ഒ​​ന്നാം സ്ഥാ​​ന​​ത്ത് തു​​ട​​രു​​ന്നു. മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി (43), ആ​​സ്റ്റ​​ണ്‍ വി​​ല്ല (43), ലി​​വ​​ര്‍​പൂ​​ള്‍ (35) ടീ​​മു​​ക​​ളാ​​ണ് തു​​ട​​ര്‍​ന്നു​​ള്ള സ്ഥാ​​ന​​ങ്ങ​​ളി​​ല്‍.

Sports

ചെ​​ല്‍​സി​​ക്കു തോ​​ല്‍​വി

ല​​ണ്ട​​ന്‍: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ര്‍ ലീ​​ഗ് ഫു​​ട്‌​​ബോ​​ളി​​ല്‍ കോ​​ച്ചി​​നെ മാ​​റ്റി​​യെ​​ങ്കി​​ലും ചെ​​ല്‍​സി എ​​ഫ്‌​​സി​​ക്കു തോ​​ല്‍​വി​​ത​​ന്നെ. ലി​​യാം റോ​​സെ​​നി​​യ​​റി​​ന്‍റെ ശി​​ക്ഷ​​ണ​​ത്തി​​ല്‍ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​നി​​റ​​ങ്ങി​​യ ചെ​​ല്‍​സി 1-2ന് ​​ഫു​​ള്‍​ഹാ​​മി​​നോ​​ട് പ​​രാ​​ജ​​യ​​പ്പെ​​ട്ടു.

മാ​​നേ​​ജ​​ര്‍ റൂ​​ബെ​​ന്‍ അ​​മോ​​രി​​മി​​നെ പു​​റ​​ത്താ​​ക്കി​​യ​​ശേ​​ഷ​​മു​​ള്ള ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ല്‍ മാ​​ഞ്ച​​സ്റ്റ​​ര്‍ യു​​ണൈ​​റ്റ​​ഡി​​നും ജ​​യി​​ക്കാ​​ന്‍ സാ​​ധി​​ച്ചി​​ല്ല. എ​​വേയി​​ല്‍ മാ​​ഞ്ച​​സ്റ്റ​​ര്‍ യു​​ണൈ​​റ്റ​​ഡ് 2-2ന് ​​ബേ​​ണ്‍​ലി​​യോ​​ട് സ​​മ​​നി​​ല വ​​ഴ​​ങ്ങി.

മ​​റ്റു മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി 1-1ന് ​​ബ്രൈ​​റ്റ​​ണി​​നോ​​ടും ആ​​സ്റ്റ​​ണ്‍ വി​​ല്ല 0-0ന് ​​ക്രി​​സ്റ്റ​​ല്‍ പാ​​ല​​സി​​നോ​​ടും സ​​മ​​നി​​ല​​യി​​ല്‍ പി​​രി​​ഞ്ഞു. മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി (43), ആ​​സ്റ്റ​​ണ്‍ വി​​ല്ല (43) ടീ​​മു​​ക​​ള്‍ ര​​ണ്ടും മൂ​​ന്നും സ്ഥാ​​ന​​ങ്ങ​​ളി​​ല്‍ തു​​ട​​രു​​ന്നു. ആ​​ഴ്‌​​സ​​ണ​​ലാ​​ണ് (48) ലീ​​ഗി​​ന്‍റെ ത​​ല​​പ്പ​​ത്ത്.

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: മാ​ഞ്ച​സ്റ്റ​ർ സി​റ്റി-​ചെ​ൽ​സി മ​ത്സ​രം സ​മ​നി​ല​യി​ൽ

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ലെ മാ​ഞ്ച​സ്റ്റ​ർ സി​റ്റി-​ചെ​ൽ​സി മ​ത്സ​രം സ​മ​നി​ല​യി​ൽ. ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​രു​ടീ​മു​ക​ളും ഓ​രോ ഗോ​ൾ വീ​തം നേ​ടി.

മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് വേ​ണ്ടി ടി​ജ്ജാ​നി റെ​യ്ന്തേ​ഴ്സാ​ണ് ഗോ​ൾ നേ​ടി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ 42-ാം മി​നി​റ്റി​ലാ​ണ് താ​രം ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

എ​ൻ​സോ ഫെ​ർ​ണാ​ണ്ട‍​സാ​ണ് ചെ​ൽ​സി​ക്കാ​യി ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്. മ​ത്സ​രം അ​വ​സാ​നി​ക്കാ​ൻ നി​മി​ഷ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ​യാ​ണ് എ​ൻ​സോ പ​ന്ത് ഗോ​ൾ​വ​ര ക​ട​ത്തി​യ​ത്.

മ​ത്സ​രം സ​മ​നി​ല​യി​ൽ അ​വ​സാ​നി​ച്ച​തോ​ടെ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് 42 പോ​യി​ന്‍റാ​യി. ചെ​ൽ​സി​ക്ക് 31 പോ​യി​ന്‍റും ആ​യി. ലീ​ഗ് ടേ​ബി​ളി​ൽ നി​ല​വി​ൽ സി​റ്റി ര​ണ്ടാം സ്ഥാ​ന​ത്തും ചെ​ൽ​സി അ​ഞ്ചാ​മ​തു​മാ​ണ്.

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: ആ​സ്റ്റ​ൺ വി​ല്ല​യ്ക്ക് ഗം​ഭീ​ര ജ​യം

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ആ​സ്റ്റ​ൺ വി​ല്ല​യ്ക്ക് ഗം​ഭീ​ര ജ​യം. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ നോ​ട്ടിം​ഗ്ഹാം ഫോ​റ​സ്റ്റി​നെ ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു.

ആ​സ്റ്റ​ൺ വി​ല്ല​യ്ക്ക് വേ​ണ്ടി ജോ​ൺ മ​ക്ഗി​ൻ ര​ണ്ട് ഗോ​ളു​ക​ളും ഒ​ല്ലി വാ​ട്കി​ൻ​സ് ഒ​രു ഗോ​ളും നേ​ടി. മോ​ർ​ഗ​ൻ ഗി​ബ്സ്-​വൈ​റ്റാ​ണ് നോ​ട്ടിം​ഗ്ഹാ​മി​ന് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ ആ​സ്റ്റ​ൺ വി​ല്ല​യ്ക്ക് 42 പോ​യി​ന്‍റായി. ഇ​തോ​ടെ വി​ല്ല ലീ​ഗ് ടേ​ബി​ളി​ൽ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി.

Sports

മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി​​ക്കും ലി​​വ​​ര്‍​പൂ​​ളി​​നും സമനില

ല​​ണ്ട​​ന്‍: പു​​തു​​വ​​ര്‍​ഷാ​​രം​​ഭ​​ത്തി​​ല്‍ ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ര്‍ ലീ​​ഗ് ഫു​​ട്‌​​ബോ​​ളി​​ലെ സൂ​​പ്പ​​ര്‍ ക്ല​​ബ്ബു​​ക​​ളാ​​യ ലി​​വ​​ര്‍​പൂ​​ള്‍ എ​​ഫ്‌​​സി​​യു​​ടെ​​യും മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി എ​​ഫ്‌​​സി​​യു​​ടെ​​യും ആ​​രാ​​ധ​​ക​​ര്‍ നോട്ട് ഹാ​​പ്പി.

ഈ ​​വ​​ര്‍​ഷ​​ത്തെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ല്‍ ഇ​​രു​​ടീ​​മും ഗോ​​ള്‍​ര​​ഹി​​ത സ​​മ​​നി​​ല​​യി​​ല്‍ പി​​രി​​ഞ്ഞ​​തോ​​ടെ​​യാ​​ണി​​ത്. ഹോം ​​ഗ്രൗ​​ണ്ടി​​ല്‍ ലി​​വ​​ര്‍​പൂ​​ള്‍ 0-0ന് ലീ​​ഡ്‌​​സ് യു​​ണൈ​​റ്റ​​ഡി​​നോ​​ടാ​​ണ് ​​പോ​​യി​​ന്‍റ് പ​​ങ്കു​​വ​​ച്ച​​ത്. മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി എ​​ഫ്‌​​സി എ​​വേ പോ​​രാ​​ട്ട​​ത്തി​​ല്‍ സ​​ണ്ട​​ര്‍​ല​​ന്‍​ഡു​​മാ​​യും സ​​മ​​നി​​ല​​യി​​ല്‍ പി​​രി​​ഞ്ഞു.

അ​​തേ​​സ​​മ​​യം, വ​​ര്‍​ഷാ​​രം​​ഭ​​ത്തി​​ല്‍ ന​​ട​​ന്ന പ്രീ​​മി​​യ​​ര്‍ ലീ​​ഗ് മ​​ത്സ​​ര​​ങ്ങ​​ളെ​​ല്ലാം സ​​മ​​നി​​ല​​യി​​ലാ​​യി​​രു​​ന്നു എ​​ന്ന​​തും ശ്ര​​ദ്ധേ​​യം. ക്രി​​സ്റ്റ​​ല്‍ പാ​​ല​​സും ഫു​​ള്‍​ഹാ​​മും 1-1നും ​​ബ്രെ​​ന്‍റ്‌​​ഫോ​​ഡും ടോ​​ട്ട​​നം ഹോ​​ട്ട്‌​​സ്പു​​റും 0-0നും ​​പോ​​യി​​ന്‍റ് പ​​ങ്കു​​വ​​ച്ചു.

ലീ​​ഗി​​ല്‍ 19 മ​​ത്സ​​ര​​ങ്ങ​​ള്‍ പൂ​​ര്‍​ത്തി​​യാ​​യ​​പ്പോ​​ള്‍ 41 പോ​​യി​​ന്‍റു​​മാ​​യി മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി ര​​ണ്ടാം സ്ഥാ​​ന​​ത്തു തു​​ട​​രു​​ന്നു. 45 പോ​​യി​​ന്‍റു​​മാ​​യി ആ​​ഴ്‌​​സ​​ണ​​ലാ​​ണ് ലീ​​ഗി​​ന്‍റെ ത​​ല​​പ്പ​​ത്ത്. 33 പോ​​യി​​ന്‍റു​​ള്ള ലി​​വ​​ര്‍​പൂ​​ള്‍ നാ​​ലാ​​മ​​തും 29 പോ​​യി​​ന്‍റു​​ള്ള സ​​ണ്ട​​ര്‍​ല​​ന്‍​ഡ് ഏ​​ഴാ​​മ​​തും 26 പോ​​യി​​ന്‍റു​​ള്ള ടോ​​ട്ട​​ന്‍​ഹാം 12-ാമ​​തു​​മാ​​ണ്.

Latest News

Corehub Up